Friday, July 21, 2006

ദില്ലിയില്‍ ബ്ലോഗുകള്‍ വീണ്ടും

4 ദിവസത്തെ സര്‍ക്കാരിന്റെ ബ്ലോഗ്‌ ബ്ലോക്കിംഗ്‌ പരിപാടി ദില്ലിയില്‍ ഇന്നു ഉച്ചയോടുകൂടി അവസാനിപ്പിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം സര്‍ക്കാരിന്‌ അവസാനം മുട്ട്‌ മടക്കെണ്ടിവന്നു. ഇതിനെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍....ജനങ്ങളുടെ മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് തെളിയിക്കന്‍ ഈ അവസരം വിനിയോഗിക്കന്‍ സഹായിച്ചു.

Labels:

9 Comments:

At Friday, July 21, 2006 5:08:00 AM, Blogger Sreejith K. said...

സ്വാഗതം ബിജോയി. ഈ സെറ്റിങ്ങ്സ് കൂടെ ഒന്ന് കണ്ട് കൊള്ളൂ.

 
At Friday, July 21, 2006 5:21:00 AM, Blogger ദിവാസ്വപ്നം said...

സ്വാഗതം ദില്ലിവാലാ രാ‍ജകുമാരാ..

സബരോം കീ യേ സിന്ദഗീ കഭീ ഖതം.... അല്ലേല്‍ വേണ്ടാ‍. മലയാളത്തില്‍ പറഞ്ഞേക്കാം. അടിച്ചുപൊളിച്ചോളൂ....

ഞാനും ഒരു പഴയ ദില്ലിവാലാ. രാജകുമാരനല്ലെന്ന് മാത്രം !

 
At Friday, July 21, 2006 8:01:00 AM, Blogger കുറുമാന്‍ said...

വാര്‍മ്‌ വെല്‍ക്കം.........(ദില്ലിയിലായതുകാരണം ഒരു ആര്‍ സ്പെഷ്യല്‍. ഗുഡ് മോര്‍ണിങ്. രാവിലെ ഓഫീസിലേക്കു പോകുംവഴി, ഐറണ്‍ മാര്‍ക്കറ്റിന്റെ റ്റര്‍ണിങില്‍ ഒരു കട കമ്പ്ലീറ്റ് ബര്‍ണ്‍ ആയി പോയത് മേം ദേഖാ.....ഹും....സച്.....മ്യാ കീ കസം)

 
At Friday, July 21, 2006 8:22:00 AM, Anonymous Anonymous said...

സ്വാഗതം..സ്വാഗതം...

 
At Friday, July 21, 2006 8:55:00 AM, Blogger -B- said...

എല്‍ജി വെല്‍ക്കം പറഞ്ഞു. ഇനി ഞാനും കൂടി പറഞ്ഞാല്‍ ഔദ്യോഗികമായി തുടങ്ങാം. ഇവിടെ എന്തു സംശയം ഉണ്ടെങ്കിലും ഞങ്ങളോട് ചോദിച്ചാല്‍ മതി ട്ടോ.. ഇവിടെ ഏറ്റവും ബുദ്ധിയും അറിവും ഉള്ളത്‌ ഞങ്ങള്‍ക്കാ.. പിന്നെ, സൂക്ഷിക്കേണ്ട പലരും ഉണ്ട്‌ ഇവിടെ. എല്ലാം ലാലു അലക്സായി പിന്നീട് പറഞ്ഞു തരാം.
അപ്പൊ സ്വാഗതം. :)

 
At Friday, July 21, 2006 9:03:00 AM, Blogger അരവിന്ദ് :: aravind said...

സ്വാഗതം സ്വാഗതം...:-)

(ബ്ലോഗുഗള്‍ എന്ന തലേക്കെട്ട് വായിച്ചപ്പോ ഗ്ലും ഗ്ലും എന്ന് വെള്ളം കുടിക്കണ ഒരു ഫീലിംഗ്.)

 
At Friday, July 21, 2006 9:27:00 AM, Blogger സു | Su said...

സ്വാഗതം :)

 
At Sunday, July 23, 2006 11:32:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ബ്ലൂലോഗ ക്ലബ്ബില്‍ എന്നെയും ഒരു അഗമാക്കൂ my id is bijoymohan@gmail.com

 
At Tuesday, July 25, 2006 12:54:00 AM, Blogger mydailypassiveincome said...

ബിജോയ് എവിടെയാണ് ദില്ലിയില്‍?

എന്റെ ബ്ലോഗ് തുടങ്ങിയ ദിവസമാണ് ഈ സൈറ്റ് ബ്ലോക്ക് ആയത്.

 

Post a Comment

<< Home

<