Sunday, March 04, 2007

യാഹൂവിനെതിരേ പ്രതിഷേധം / Yahoo Plagiarism Protest Scheduled March 5th

മലയാളത്തിലുള്ള ബ്ലൊഗുകളില്‍ നിന്നും ആശയങ്ങളും മറ്റും, അതിന്റെ ഉടമകളോട് ചോദിക്കാതെ, യാഹൂ മലയാളം പേജില്‍ ഇട്ട യാഹൂ ഇന്ത്യയുടെ തരംതാണ രീതിയെ ഞാന്‍ അപലപിക്കുന്നു. ഈ പ്രതിഷേധ
ദിനത്തില്‍ ഞാനും പങ്ക് കൊള്ളുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;

1. Yahoo Plagiarism Protest Scheduled March 5th
2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില
3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്
4. Indian Bloggers Enraged at Yahoo! India’s Plagiarism
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം
6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ
7. കോപ്പിയടിക്കപ്പുറം - സിബു
8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു

Labels:

Thursday, March 01, 2007

ബ്ലോഗിയാല്‍ പണം വാരാം

ബ്ലൊഗിയാല്‍ കാശോ...?? അതെ! ബ്ലോഗിയാല്‍ പണം വാരാം. ഒന്നല്ല, ആയിരമല്ല, പതിനായിരവുമല്ല, ഒന്നരക്കോടിയാണ് വാരിക്കോരി കൊടുക്കുന്നത്. ദെല്‍ഹിലുള്ള ഒരു കമ്പനിയാണ് ഇതിനു പിന്നില്‍. MIH Web P Ltd എന്ന സ്ഥാപനം “The Great Indian Blooger Hunt" എന്ന പേരില്‍ ഒരു മത്സരം കഴിഞ്ഞ 2 മാസമായി നടത്തിപ്പോരുന്നു. ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ post ഇടുകയും കൂടുതല്‍ comments കിട്ടുന്നതുമായ 100 ബ്ലൊഗുകള്‍ക്ക്(ibibo-ല്‍ register ചെയ്യപ്പെട്ടവ) ഒരു കോടി 50 ലക്ഷം രൂപ വീതിച്ചു നല്‍കുന്നു എന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇത്രയും രൂപ ഒരുമിച്ചു കിട്ടുകയില്ല, ഓരോ മാസവും തുകയുടെ കുറച്ചു ശതമാനമായി ഒരു കൊല്ലക്കാലം പിടിക്കും. 250 പേര്‍ക്ക് ഇതുവരെ പ്രതിഫലം കൊടുത്തുകഴിഞ്ഞു എന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. പ്രതിഫലത്തിന്റെ വലിപ്പം കാരണം നുറുകണക്കിനു ബ്ലൊഗികളെ ഈ പോര്‍ട്ടലിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു പുതിയ കമ്പനിയുടെ ഒരു പുതിയ തരം മാര്‍ക്കറ്റിങ് തന്ത്രമായി ഇതിനെ കരുതിയാലും, എങ്ങിനെ ഇത്രയും രുപ, അതും ഒരു പരസ്യ വരുമാനവുമില്ലാതെ, ആളുകള്‍ക്ക് വീതിച്ചു നല്‍കുന്നു?. പോസ്റ്റുകളുടെ എണ്ണം കുട്ടാന്‍ വേണ്ടി മറ്റു ബ്ലോഗുകളില്‍ നിന്നും, വെബ്സൈറ്റുകളീല്‍ നിന്നും ‘കട്ട്‘, ‘പേസ്റ്റ്‘ ചെയ്യ്‌ത ലേഘനങ്ങളും, ചിത്രങ്ങളുമാണ് കൂടുതലും (കോപ്പി റൈറ്റ് ഇവിടെ ബാധകമല്ല !!). അതിനാല്‍ പോസ്റ്റുകളുടെ quality-യെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം.

ഇങ്ങനെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രം ഒരുക്കി അവര്‍ എന്താണ് ഉദ്ധേശിക്കുന്നത് ? ഭാരതീയ വെബ് സമൂഹത്തിനിടയ്ക്ക് അവരുടെ കമ്പനി ബ്രാന്‍ഡ് നിറഞ്ഞു നില്‍ക്കുമോ? എത്ര കാലം ഇതുപോലെ പ്രതിഫലം നല്‍കി ബ്ലോഗികളെ ആകര്‍ഷിക്കാന്‍ കഴിയും? വരും ദിവസങ്ങള്‍ ഇതിനെല്ലാം ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Labels:

Friday, November 03, 2006

എനിക്കും പറയണം മാപ്പ്

ഇപ്പോള്‍ മാപ്പിന്റെ കാലാമാണല്ലോ. എവിടെ ചെന്നാലും മാപ്പ്, എന്തിനും മാപ്പ്
IAS കാരോട്‌ മാപ്പ്
പത്രക്കാരോട്‌ മാപ്പ്
ജനങ്ങളോട് മാപ്പ്
പിന്നെ പ്രധാനമന്ത്രിയോടും മാപ്പ്
ഇപ്പോള്‍ ഇതാ കരുണാകരനോടും മാപ്പ്

കോണ്‍ഗ്രസ്സിന്റെ തലമു‍ത്ത നേതാവായിരുന്നു, അവരുടെ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ആള്‍, ഇപ്പോള്‍ വീട്ടിലിരിക്കുന്നു അതു വേറെ കാര്യം. സ്വന്തം ചോരയും നീരും കൊണ്ട് പടുത്ത്‌ ഉയര്‍ത്തിയ സംസ്ഥാനം. അതിന്റെ 50- ആം പിറന്നാള്‍. നേരിട്ട് ക്ഷണിച്ചില്ല പോട്ടെ ഒരു കത്തെങ്കിലും . ചോദിച്ചപ്പോള്‍ ഡിക് ഓഫീസില്‍ കൊടുത്ത്‌ പോലും. പത്ത് നാപ്പതു കൊല്ലമായി തിരോന്തോരത്ത്‌ താമസമാക്കിയിട്ട്‌. ഇപ്പോള്‍ വിലാസമില്ല. കൂടെ വന്നവര്‍ തിരിച്ചു പോയല്ലോ. മോന്‍ മാത്രം കൂടെ,
പിന്നെ ഒരു ഗംഗാധരനും അവന്‍ നല്ല കാറ്റ് നോക്കിയിരിക്കുകയാ. അവസാനം ആരുടെയൊക്കെയോ കാലുപിടിച്ച്‌ ക്ഷണകത്ത്‌ ഒപ്പിച്ചു. പുതിയ മുണ്ടും ജുബ്ബയുമണിഞ്ഞ്‌ സമയത്ത്‌ തന്നെ ചെന്നു. പഞ്ചായത്ത്‌ മെംബര്‍ പോലും കയറിപ്പോകുന്നു.
മുന്‍ മുഖ്യനാണെന്ന് പറഞ്ഞു ങാ...കടത്തി വിട്ടില്ല. ഓര്‍മ്മയുണ്ടോ ഈ മുഖം എന്നും ചോദിച്ചു. രക്ഷയില്ല . വളര്‍ത്തി വലൂതാക്കിയ ഉമ്മനും,അന്തോണിയും, രവിയും വേദിയില്‍, ഞാന്‍ ഇതാ തേരാ പാരാ... എല്ലാവരും പോയാലും കൊടി വെച്ച കാറില്ലെങ്കിലും ഒന്നൊണ്ട്‌ കൂടെ അഭിമാനം. അതു കളഞ്ഞിട്ടില്ല. വന്നപോലെ തിരിച്ചു വീട്ടില്‍ വന്നു. ഗുരുവായൂരപ്പനെ വിളിച്ചു. എല്ലവര്‍ക്കും നല്ലതു വരട്ടെയെന്നു പ്രാര്‍തിച്ചു. ലയിക്കാന്‍ ആരുടെ കൂടെയും പോയില്ല, പോകുകയുമില്ല. എല്ലാവരും ഇങ്ങോട്ട്‌ വരുന്നു ഒരാഗ്രാഹം കൂടി ബാക്കിയുണ്ട് മോനെ കേന്ദ്ര മന്ത്രിയാകണം, എന്നിട്ടു വേണം അന്തോണിയോടും,രവിയുടേയും കൂടെ
കേന്ദ്രം വാഴാന്‍. അതിന് പവര്‍ കനിയണം. എല്ലാം ശരിയാകും. ഗുരുവായൂരപ്പന്‍ തുണ.

ഇതാ ഇപ്പോള്‍ എല്ലാം കഴിഞ്ഞ്‌ ബേബി വന്നിരിക്കുന്നു. മാപ്പ് പറയാന്‍
പ്രയാസം മാറിയൊ എന്നു പത്രക്കാര്‍ ചോദിച്ചു.
"ഇനി അടുത്തെങ്ങും 50-ആം വാര്‍ഷികം ഇല്ലല്ലോ" എന്നു മറുപടിയും പറഞ്ഞു

Labels:

Thursday, October 26, 2006

ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ 7
മൈക്രോസോഫ്റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍7 മാര്‍ക്കറ്റിലിറങ്ങി, 4 ദിവസത്തിനുള്ളില്‍ 3 മില്ല്യണ്‍ പ്രാവശ്യം ഡൌണ്‍ലോട്‌ ചെയ്യപ്പെട്ടു. ഈ പുതിയ ബ്രൌസറിന്‌ ശകതമായ വൈറസ്സ്‌ ആക്രമണം ചെറുക്കാനുള്ള കഴിവും, RSS അനുകൂല ടാബ്ബ്ഡ്‌ ബ്രൌസ്സിംഗ്‌ ചെയ്യാനുള്ള കഴിവുമുണ്ട്‌. ഇപ്പോള്‍ Windows XP Service Pack 2, Windows XP 64-bit Edition and Windows Server 2003 Service Pack 1-കളില്‍ മാത്രമെ ഈ ബ്രൌസര്‍ ഉപയോഗിക്കാന്‍ കഴിയൂ.

പക്ഷേ ഈ ബ്രൌസറിലെ പല നല്ല ഗുണങ്ങളും Windows XP-ല്‍ പോലും ഉപയോഗിക്കാന്‍ കഴിയില്ല. അതിനുവേണ്ടി അടുത്ത വര്‍ഷം ഇറങ്ങുന്ന Windows Vista-യ്ക്ക്‌ വേണ്ടി കാത്തിരിക്കേണ്ടി വരും.

പിന്നെ എന്തിനാണ്‌ മൈക്രോസോഫ്റ്റ്‌ ഇത്ര പെട്ടെന്ന് .7 ഇറക്കാന്‍ കാരണം? വെറും ലളിതം ഇന്നെലെ Mozilla അവരുടെ പുതിയ ബ്രൌസര്‍ Firefox 2 റിലീസ്‌ ചെയ്യ്‌തു.

Labels:

Wednesday, October 25, 2006

ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍

ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍

ഗൂഗിളിന്‌ ഒരു വെല്ലുവിളിയായി ഭാരതത്തില്‍ നിന്നും ഒരു പുതിയ സെര്‍ച്ച്‌ എന്‍ജിന്‍ വന്നിരിക്കുന്നു - ഗുരുജി.കോം . ചൈനയില്‍ ബൈദു.കോം ചെയ്യുന്നതുപോലെ(ചൈനയില്‍ 60% മാര്‍ക്കറ്റ്‌ ഷെയര്‍, ഗൂഗിളിന്‌ 25%) പ്രാദേശിക സെര്‍ച്ചിന്‌ പ്രാധാന്യം നല്‍കിയാണ്‌ ഗുരുജിയുടെ രംഗപ്രവേശനം. ഗൂഗിളും യാഹുവും ഭാരതത്തില്‍ പ്രാദേശിക സെര്‍ച്ച്‌ സേവനം നല്‍കുന്നില്ല. അതിനാല്‍ ഗുരുജിയുടെ വരവോടെ ഭാരതീയ വിഭാഗങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കി കുറച്ചുകൂടി നല്ലരീതിയിലുള്ള ഒരു അന്ന്വേഷണത്തിനുള്ള സൌകര്യം ഉളവായിരിക്കുന്നു.


എന്നാലും ബൈദു.കോമിന്‌ ചൈനയില്‍ കൈവന്ന പ്രശസ്തി ഗുരുജിക്ക്‌ ഇവിടെകിട്ടാന്‍ പ്രയാസമാണ്‌ കാരണം:-
ഗുരുജിക്ക്‌ പ്രാദേശിക ഭാഷയില്‍ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യമില്ല. ചൈനയിലുള്ളതിനേക്കാള്‍ പ്രാദേശിക ഭാഷകള്‍ ഭാരതത്തിലുണ്ട്‌. ചൈനീസില്‍ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യമാണ്‌ ബൈദുവിന്‌ അവിടെ ഇത്ര പ്രശസ്തി കിട്ടാന്‍ കാരണം.ഗുരുജി v/s ഗൂഗിള്‍

സെര്‍ച്ച്‌ കോളത്തിനു മുകളിലുള്ള India | City യില്‍ city യില്‍ ക്ലിക്ക്‌ ചെയ്യ്‌ത്‌ സെര്‍ച്ച്‌ കോളത്തില്‍ pizza Delhi എന്നു ടൈപ്പു ചെയ്യ്‌താല്‍ ഡെല്‍ഹിലുള്ള പ്രധാന pizza ഷോപ്പുകളുടെ പേരും,വിലാസവും, ഫോണ്‍ നമ്പരുമുള്ള (73 റിസല്‍റ്റ്‌) വിശദമായ ഫലം ഗുരുജി കാണിക്കുമ്പോള്‍, ഗൂഗിള്‍ 0.21 സെക്കന്റില്‍ 23,300 ഫലങ്ങള്‍ കാണിക്കുന്നു. എന്നാല്‍ അവയെല്ലാം പിസ്സാ കമ്പനികളുടെ ചരിത്രവും,പിസ്സയെപറ്റി മറ്റു സൈറ്റുകളില്‍ വന്ന ലേഖനങ്ങളുടെ ലിങ്കുകളുമാണ്‌. വിശന്ന്, വല്ല പിസ്സാ ഡെലിവറിക്കാരുടെ നംബറിനും, വിലാസത്തിനും വേണ്ടി തിരയുമ്പോല്‍ വരുടെ കമ്പനി പ്രൊഫൈല്‍ വായിക്കാന്‍ ആര്‍ക്കാണു നേരം.


IIT ഡെല്‍ഹി യില്‍നിന്നും സിലിക്കോണ്‍ വാലിയില്‍പ്പോയി മടങ്ങിവന്ന രണ്ട്‌ ഭാരതീയരാണ്‌ ഇതിനു പിന്നിലുള്ളത്‌.

ഇപ്പോള്‍തന്നെ വലിയ തിരക്കായ സെര്‍ച്ച്‌ എന്‍ജിന്‍ വിഭാഗത്തില്‍(ഗൂഗിള്‍,യാഹു,എം.എസ്സ്‌.എന്‍, ഖോജ്‌)ഗുരുജിയുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ കാലം തെളിയിക്കും.

Labels:

Thursday, August 17, 2006

ഭാരതം, 59 വയസ്സ്‌

ഭാരതം, അതിന്റെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1947-ല്‍ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ 59 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാരതം ഇന്ന് എവിടെയാണ്‌ എന്ന ചോദ്യത്തിന്‌ ചുവടെ ചേര്‍ക്കുന്ന കണക്കുകളും സൂചികകളും അതിനുള്ള ഉത്തരം നല്‍കും.


* 2004-ല്‍ 671 മില്ല്യണ്‍ വോട്ടര്‍മാരില്‍ 322 മില്ല്യണ്‍ വോട്ടര്‍മാരും സ്ത്രീകളാണ്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യം ഭാരതമാണ്‌.

* പതിനാലാം ലോക്‌സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം വെറും 8% മേയുള്ളൂ. എന്നാല്‍ ഭാരതത്തിലെ 3.5 മില്ല്യണ്‍ ഗ്രാമവാസികളില്‍ 34% പേരും സ്ത്രീകളാണ്‌.

* വോട്ടവകാശമുള്ളവരില്‍ 58.07% പേര്‍ 2004- ലെ ലോക്‌സഭാ ഇലക്ഷനില്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. എന്നാല്‍ 2004 അമേരിക്കന്‍ പ്രസിഡന്റ്‌ ഇലക്ഷനില്‍ 64% പേര്‍ വോട്ട്‌ ചെയ്യ്‌തു..


* ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഇതുവരെയായി 93 ഭേതഗതികള്‍ വരുത്തിയപ്പോള്‍, 217 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ഭരണഘടനയില്‍ വെറും 27 ഭേതഗതികള്‍ മാത്രമേയുള്ളൂ. .

* പതിനാലാം ലോക്‌സഭയില്‍ 136 എം.പി.മാര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണ്‌, എന്നാല്‍ ഒന്നാം ലോക്‌സഭയില്‍ ക്രിമിനല്‍ കേസുള്ളവര്‍ ആരുമില്ലായിരുന്നു.

* 2006-ല്‍ ഭാരതത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 100 മില്ല്യണ്‍ കടന്നപ്പോള്‍, അമേരിക്കയില്‍ 2005-ല്‍ 194.5 വരിക്കാരുണ്ടായിരുന്നു..

* 2004 വരെ 1,81,000 കോടി FDI സമാഹരിക്കാന്‍ കഴിഞ്ഞപ്പോള്‍, ഇതേ കാലയളവില്‍ ചൈന 11,39,000 കോടി സമാഹരിച്ചു.

* 71 ദിവസവും 11 കടമ്പകളും കടന്നാലേ ഭാരതത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ കഴിയുകയുള്ളൂ, എന്നാല്‍ അമേരിക്കയില്‍ ഇതിന്‌ 5 ദിവസവും 5 കടമ്പകളും മതി..

* ഭാരതത്തിന്റെ FOREXന്റെയും സ്വര്‍ണ്ണ ശേഖരത്തിന്റെയും മൂല്യം 7,85,000 കോടിയാകുമ്പോള്‍, ചൈനയുടെ മൂല്യം 43,00,000 കോടിയാണ്‌.

* 2% ലോണാണ്‌ ഭാരതത്തില്‍ എഴുതിതള്ളിയത്‌, ചൈനയില്‍ 20% വും..

*670 മില്ല്യണ്‍ ഷെയര്‍ വിനിമയം ദിവസേന BSE യിലും NSE യിലും നടക്കുമ്പോള്‍, Nasdaqലും NYSEയിലും 3,450 മില്ല്യനാണ്‌ വിനിമയ നിരക്ക്‌.

* 1,86,000 കോടി രൂപയുടെ സര്‍വ്വീസ്‌ ഭാരതം 2004 കയറ്റുമതി ചെയ്യ്‌തു. ഇത്‌ 21,400 കോടിയായിരുന്നു 1990-ല്‍, അതായത്‌ 870% കൂടുതല്‍. ഇതേ കാലയളവില്‍ ചൈന കയറ്റുമതി ചെയ്യ്‌തത്‌2,90,000 കോടിയാണ്‌.1990-ല്‍ 26,700 കോടിയായിരുന്നു, അതായത്‌ 1,080% കൂടുതല്‍..

* ഭാരതത്തിലെ 260 മില്ല്യണ്‍ ജനങ്ങളുടെ ദിവസ വരുമാനം 50 രൂപയില്‍ താഴെയാണ്‌.

* ഭാരതത്തിലെ ആകെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 334, അമേരിക്കയില്‍ 14,883. AAI(Airport Authority of India) 59 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുമ്പോള്‍, അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട്‌ മാത്രം 80 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുന്നു..

* ഭാരതത്തില്‍ 17,189 കോളേജുകളും യൂണിവേര്‍സിറ്റികളുമുള്ളപ്പോള്‍, അമേരിക്കയിലുള്ളത്‌ 4,182.

* ഭാരതത്തില്‍ വര്‍ഷവും 5,00,000 ലക്ഷം ഡോക്ടര്‍മാരുണ്ടാകുമ്പോള്‍, ചൈനയിലത്‌ 1.5 മില്ല്യണ്‍ (ലോകത്തില്‍ ഏറ്റവും കൂടുതല്‍). .

* 8,00,000 ലക്ഷം പേര്‍ വര്‍ഷവും ഇവിടെ MBA പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയില്‍ 2,00,000 മാത്രമേയുള്ളൂ.

* ഭാരതത്തില്‍ 400 മെഡിക്കല്‍ കോളേജുകളുള്ളപ്പോള്‍, അമേരിക്കയില്‍ 125 മെഡിക്കല്‍ കോളേജുകളേയുള്ളൂ. ഭാരതത്തില്‍ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്‌ 73% വും ചൈനയിലത്‌ 95%. സ്ത്രീകളുടേത്‌47.8% വും ചൈനയില്‍ 86.5%. .

* 33,608 കൊലപാതകങ്ങള്‍ 2004-ല്‍ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 16,137. എന്നാല്‍ 18,233 ബലാല്‍സംഗങ്ങല്‍ ഇവിടെ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 94,635.

* 1.88 മില്ല്യണ്‍ ഇന്‍ഡ്യന്‍-അമേരികന്‍ വംശജരാണ്‌ അമേരിക്കയില്‍ താമസ്സിക്കുന്നത്‌. ചൈനീസ്‌ കഴിഞ്ഞാല്‍ ഇന്‍ഡ്യക്കാരാണ്‌ അമേരിക്കയില്‍ കൂടുതല്‍. .

* WHO-യുടെ കണക്കു പ്രകാരം 5.7 മില്ല്യണ്‍ ഭാരതീയര്‍ HIV/AIDS ബാധിച്ചവരാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍.

* ഭാരതത്തില്‍ 47 എഫ്‌.എം. റേഡിയോ സ്റ്റേഷനുകളുള്ളപ്പോള്‍ , അമരിക്കയില്‍ സ്റ്റേഷനുകളുടെ എണ്ണം 8,961..

* 1050 സിനിമകള്‍ ഒരു വര്‍ഷം ഇവിടെ നിര്‍മ്മിക്കപ്പെടുമ്പോള്‍, അമേരിക്കയില്‍ 2005-ല്‍ നിര്‍മ്മിക്കപ്പെട്ടത്‌ 250 സിനിമകളാണ്‌.കണക്കുകള്‍ക്ക്‌ കടപ്പാട്‌ : ഇന്‍ഡ്യ ടുഡേ, ബിസ്സിനസ്സ്‌ വേള്‍ഡ്‌, ദി വീക്ക്‌

Labels:

Thursday, August 10, 2006

പാപ്പിസ്‌ ടീ ഷാപ്പ്‌

"അല്ലാ... പാപ്പിയിതുവരെ കട തുറന്നില്ലായോ..."

പാദുവായിലെ ഏക ടീ-ഷാപ്പാണ്‌ പാപ്പിയുടെ.

"എട്ടു മണിയായല്ലോ... എന്നും രാവിലെ ആറിനു മുന്നേ തുറക്കുന്നതാ... ഇന്നെന്നാ പറ്റി....."

പാപ്പിയുടെ ടീ-ഷാപ്പിനോട്‌ തൊട്ടുചേര്‍ന്ന കടയില്‍ നിന്നും ടൈലര്‍ ശ്രീധരന്‍ തല പുറത്തേക്കിട്ട്‌ പറഞ്ഞു.

"ഇന്നലെ രാത്രി എട്ടു മണിവരെ പാപ്പി കട തുറന്നിരുന്നു..സാധാരണ പത്തു മണി കഴിഞ്ഞേ അടയ്ക്കാറുള്ളൂ..ആരോടോ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടതാ....ഇരുട്ടായതുകാരണം ആരാന്ന് കാണാന്‍ കഴിഞ്ഞില്ല... കുറച്ച്‌ കഴിഞ്ഞ്‌ കട അടയ്ക്കുന്ന ശബ്ദം കേട്ടായിരുന്നു.. ഇറങ്ങിവന്നപ്പോഴേക്കും പപ്പിയെ കാണാനൊത്തില്ലാ .."

"എന്തോ കാലക്കേട്‌ പറ്റീട്ടുണ്ട്‌ അല്ലെങ്കില്‍ അങ്ങിനെയുള്ള ആളല്ലാ പാപ്പീ...."

"അതു ശരിയാ.... എന്നാ പ്രശ്നം വന്നാലും പാപ്പി സമയത്തിനു കട തുറക്കും ആത്‌ കട്ടായം..."

പാദുവായിലെ ജനങ്ങള്‍ക്ക്‌ പാപ്പി എവിടെപ്പോയതിനേക്കാളും, രാവിലത്തെ ചായ എവിടുന്നു കുടിക്കും എന്നതാണ്‌ പ്രശനം.

"അല്ലേ... ജോണികുട്ടിയല്ലേ ആ വരുന്നത്‌...."

"എടാ ജോണിയേ നിന്റപ്പന്‌ ഇതെന്നാ പറ്റി.."

"അപ്പനെ കാണാനില്ല!!"

"ഹാ... നീ എന്നാ ഈ പറയുന്നേ പാപ്പിയെ കാണാനില്ലന്നോ..."

"അതേന്നേ....അപ്പന്‍ ഇന്നലെ വീട്ടില്‌ വന്നില്ല"

"വീട്ടില്‌ വന്നില്ലന്നോ...പിന്നെ അവനെവിടാ പോയേ.... നിന്റെ അമ്മച്ചിയോട്‌ വല്ല...."

"ഹായ്‌...എന്നാ പ്രശ്നം...ഒരു പ്രശ്നവുമില്ലന്നെ... പക്ഷേ എന്നാന്ന് .എനിക്കറിയാന്‍ മേലാ..."

"അല്ലാ ഇതിലെന്തെങ്കിലും കാണും.... നമുക്കറിയാന്‍ മേലാഞ്ഞിട്ടാ...."

"അതെ, ഇതിലെന്തോ ഗുലുമാലുണ്ട്‌...."

"നിങ്ങളോക്കെ ഇങ്ങനെ നിന്നാല്‍ മതിയോ പോലീസിലൊരു കംപ്ലയിന്റ്‌ കൊടുക്കണ്ടായോ..."

"ജോണികുട്ടിയേ നീ എന്താ ഒന്നും മിണ്ടാത്തെ"

" ഹാ... അപ്പെനെന്തായാലും പോയി അതിന്‌ പോലീസിന്റെ പുറകേ പോകാനൊന്നും എന്നേകൊണ്ടു വയ്യാ... ഞാനെന്തായാലും കട തുറക്കാന്‍പൂവാ..."

"അതാ അതിന്റെ ശരി... നീ തുറക്കെന്റെ ജോണിക്കുട്ടീ..."

"അപ്പനുള്ളപ്പോള്‍ ഇതിന്റെ പരിസരത്തോട്ട്‌ എന്നെ അടുപ്പിച്ചിട്ടില്ല..ഇനി അതുവേണ്ടാ...ഇനി മുതല്‍ ഇത്‌ പാപ്പീസ്‌ ടീ-ഷാപ്പല്ല ജോണ്‍സ്‌ ഹോട്ടല്ലാ.."

"എടാ കൂവേ.... നീ ആള്‌ കൊള്ളാമല്ലോ... നീ കട തുറക്ക്‌ എന്നിട്ട്‌ ഐശ്വര്യമായി ഒരു ചായ അടീ...."

നാട്ടുകാരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ജോണികുട്ടി കട തുറക്കാന്‍ തന്നെ തീരുമാനിച്ചു.

അപ്പൊഴാണ്‌ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച സംഭവം നടന്നത്‌. 8:30 നുള്ള ദേവമാത പാദുവയിലെത്തി. ബസ്സില്‍ നിന്നും നമ്മുടെ പാപ്പി വേച്ച്‌-വേച്ച്‌ പടികള്‍ ഇറങ്ങി.

"അയ്യോ നമ്മുടെ പാപ്പിയല്ലേ ആ വരുന്നേ..... എടാ പാപ്പി നീ എവിടായിരുന്നു..."

"ഒന്നും പറയേണ്ടാ ശ്രീധരാ... അയര്‍ക്കുന്നം പള്ളീലെ പെരുന്നാളു കാണാന്‍ പോയതാ...പൊരുന്നാളു കണ്ടേംവെച്ച്‌ വരുന്ന വഴി രണ്ട്‌ നാടന്‍ അടിച്ചു... എന്നാ സാധനമായിരുന്നോ. സ്വയംഭന്‍ സ്വാധനം...അതിന്‌ ശേഷം ഒരടി നടക്കാന്‍ മേല്ലാ... ഞാനും വര്‍ക്കിയുംകൂടി പള്ളിപറമ്പില്‍ കിടന്നുറങ്ങി.... അല്ലാ കടയാരാ തുറന്നേ... "

"ജോണിയാ... പാപ്പീ നിന്നെ കാണാത്തപ്പോ പിന്നെ അവന്‍ കേറി അങ്ങ്‌ തുറന്നൂ.."

" ഹാ ഹാ ഇതു നല്ല കൂത്തായി... എന്നെ കുറച്ചുനേരം കാണാത്തപ്പൊ.. നീ എന്നാ വിചാരിച്ചൂ, ഞാനങ്ങ്‌ ചത്തു പോയോന്നോ...ഇത്‌ കൊള്ളാമല്ലോ..."

"അല്ലാ അപ്പാ അത്‌ത്‌ത്‌ത്‌...""എന്ത്‌ അത്‌... എടാ മോനെ നീ ഈ കട്ടില്‌ കണ്ട്‌ അങ്ങനെയങ്ങ്‌ പനിക്കണ്ടാ കെട്ടോ... ഹ്‌ അല്ലാ പിന്നേ.."

ബാലകൃഷണപിള്ള വന്നപ്പോല്‍ ഗണേഷന്‍ ഒഴിഞ്ഞു കൊടുത്തതുപോലെ, ജോണികുട്ടി കടയില്‍നിന്നും പതുക്കെ ഇറങ്ങി നിന്നു.

Labels: ,

<