Friday, July 28, 2006

ഡെല്‍ഹി മെട്രൊ


ന്ത്യയിലെ മൂന്ന് മഹാനഗരങ്ങളിലെ (മുംബൈ, ചെന്നൈ,കൊല്‍ക്കത്ത) മൊത്തം registered വാഹനങ്ങളേക്കാള്‍ കൂടുതലാണ്‌ ഡെല്‍ഹിലെ വാഹനങ്ങളുടെ എണ്ണം. അതില്‍ ഇരുചക്ര വാഹനങ്ങള്‍ 70 ശതമാനത്തോളം വരും. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും, മലിനീകരണവും ഒഴിവാക്കനും ഡെല്‍ഹി നിവാസികളുടെ യാത്ര കൂടുതല്‍ വേഗത്തിലും, സുഖകരവും,സുരക്ഷിതവുമായി മാറ്റുന്നതിന്‌ കേന്ദ്ര സംസ്ഥാന സഹകരണത്തോടെ മെയ്‌ 1995-ല്‍ തുടങ്ങിയതാണ്‌ ഡെല്‍ഹി മെട്രൊ.
സാധ്യതാപഠനങ്ങള്‍ 1995-ല്‍ തുടങ്ങുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ 1999 ഒക്ടോബര്‍ 1ന്‌ ആരംഭിക്കുകയും അദ്യത്തെ മെട്രൊ 2002 ഢിസംബര്‍ 25ന്‌ യാത്ര തുടങ്ങുകയും ചെയ്യ്‌തു.മലയാളിയായ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഡെല്‍ഹി നിവാസികളുടെ യാത്രാരീതിയില്‍ ഒരു വിപ്ലവകരമായ മാറ്റംതന്നെ സൃഷ്ട്ടിച്ചിരിക്കുകയാണ്‌.
തുടക്കത്തില്‍ എഞ്ജിനുകള്‍ കൊറിയയിലെ റോട്ട യുടെ ആസ്ഥാനത്ത്‌ മിസ്റ്റുബുഷിയുടെ സഹകരണത്തോടെയാണ്‌ നിര്‍മ്മിച്ചിരുന്നത്‌. എന്നാല്‍ ഇന്ന് ഭാരത്‌ എര്‍ത്ത്‌ മൂവേഴ്സ്‌ നാണ്‌ ഇതിന്റെ നിര്‍മ്മാണച്ചുമതല. ഒരു ട്രെയ്നില്‍ 4 കോച്ചുകളാണുള്ളത്‌, അത്‌ 8 വരെ വര്‍ദ്ധിപ്പിക്കനുള്ള സ്വകര്യമുണ്ട്‌. ഒരൊ കോച്ചിലും 60 പേര്‍ക്ക്‌ ഇരിക്കാനും 325 പേര്‍ക്ക്‌ നിന്ന്‌ യാത്ര ചെയ്യാനും കഴിയും. അടുത്ത സ്റ്റേഷനെപറ്റി ഹിന്ദിയിലും ഇഗ്ലീഷിലുമുള്ള announcement,LCD Display,Rout Map എന്നിവ ഓരോ കോച്ചിലേയും പ്രത്യേകതകളാണ്‌. കോച്ചുകള്‍ air-conditioned ചെയ്യ്‌തതും അകത്തെ താപനില 29 ഡിഗ്രിയിലുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
2005 ലെ കണക്ക്‌ അനുസരിച്ച്‌ 99%-ല്‍ മുകളില്‍ കൃത്യതയിലാണ്‌ ഡെല്‍ഹി മെട്രോയുടെ പ്രവര്‍ത്തനക്ഷമത. ദിവസവും 20,000 കി.മി.ഓടുകയും 5.6 ലക്ഷം പ്രാവശ്യം വാതിലുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ റെയില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ ഉപയോഗപ്രദമാകുന്ന സിസ്റ്റമായി മാറിയിരിക്കുകയാണ്‌.ഭാവിയില്‍ എല്ലാ 4 മിനിറ്റിലും ഒരു സര്‍വീസ്‌ നടത്തുന്നത്‌ 3 മിനിറ്റായിട്ട്‌ കുറയ്ക്കുകയും കോച്ചിന്റെ എണ്ണം 4 ല്‍ നിന്നും 8 ലേക്ക്‌ വര്‍ദ്ധിപ്പിക്കുന്നതും ആയിരിക്കും.
മെട്രോയില്‍ ഇനിമുതല്‍ ടിക്കറ്റുകള്‍ Token Vending Machine വഴിയും കിട്ടും. കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും Tourch Screen-ല്‍ press ചെയ്യ്‌തതിനുശേഷം ആവശ്യമുള്ള തുക നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കാവശ്യമുള്ള ടിക്കറ്റുകളും നമുക്കു കിട്ടാനുള്ള ബാക്കിയും മെഷ്യനില്‍ നിന്നും കിട്ടും.
സുരക്ഷാകാര്യ്ങ്ങള്‍ക്കുള്ള OHSAS 18001 (Occupational Health and Safety Assessment sequence 18001) അവാര്‍ഡ്‌ ജനീവയില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇന്ന് പ്രവര്‍ത്തനത്തിലുള്ള മെട്രോകളില്‍ ഡെല്‍ഹി മെട്രോയ്ക്‌ മാത്രമാണ്‌ ഈ അവാര്‍ഡ്‌ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്‌. അതുപോലെതന്നെ ISO 14001 certificate അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ തന്നെ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മെട്രോയാണിത്‌.
മുകളില്‍ പറഞ്ഞകാര്യങ്ങള്‍ ഈ ഇന്ത്യാ മഹാരാജ്യത്ത്‌ ഒരു സര്‍ക്കാരിന്റെ കീഴിലുള്ള കോര്‍പറേഷന്റെ വിജയഗാഥകളാണ്‌.2010-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസോടുകൂടി ഡെല്‍ഹിയിലെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനമാകുന്നവിധത്തില്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു.

Labels:

16 Comments:

At Friday, July 28, 2006 2:00:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഡെല്‍ഹി മെട്രോയെപറ്റി ഒരു പോസ്റ്റ്‌.... വായിക്കൂ... അഭിപ്രായങ്ങള്‍ പറയൂ.....

 
At Friday, July 28, 2006 2:04:00 AM, Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം. നല്ല വിവരണം.

മീറ്റര്‍ ഗേജിനു പകരം ബ്രോഡ് ഗേജ് വേണമെന്ന ചില റെയില്‍‌വേ എഞ്ചിനീയര്‍മാരുടേയോ മറ്റോ മല്‍‌പിടുത്തം കാരണം ബ്രോഡ് ഗേജ് കൊണ്ടുവരേണ്ടിവന്നതില്‍ ശ്രീ ശ്രീധരന്‍ അതൃപ്തനായിരുന്നത്രേ. ലോകത്തിലെ ഒട്ടുമിക്ക മെട്രോയും ഓടുന്നത് മീറ്റര്‍ ഗേജിലാണെന്നാണ് തോന്നുന്നത്. നമ്മുടെ റെയില്‍‌വേയിലെ ചിലര്‍ പറഞ്ഞത് ബ്രോഡ്ഗേജാണെങ്കില്‍ വേണമെങ്കില്‍ കെ.കെ. എക്സ്‌പ്രസ്സും ആ പാളം വഴി ഓടിക്കാമല്ലോ എന്നാണത്രേ. പക്ഷേ അത് ഭാവിയിലെ വികസന സാധ്യത ഇല്ലാതാക്കുമെന്നോ മറ്റോ ശ്രീ ശ്രീധരന്‍ പറഞ്ഞതായി എങ്ങോ വായിച്ചതായോര്‍മ്മ.

കല്‍‌ക്കട്ട മെട്രോ നഷ്‌ടത്തിലാണെന്ന് തോന്നുന്നു (ശരിക്കറിയില്ല). ദില്ലി മെട്രോയെങ്ങിനെ?

 
At Friday, July 28, 2006 2:11:00 AM, Blogger ശ്രീജിത്ത്‌ കെ said...

വിജ്ഞാനപ്രദമായ പോസ്റ്റ്. നന്ദി ബിജോയ്.

 
At Friday, July 28, 2006 2:26:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എന്റെ പുതിയപോസ്റ്റ്‌ തനി മലയാളത്തില്‍ വരുന്നില്ല..... സഹായിക്കൂ.......

 
At Friday, July 28, 2006 2:45:00 AM, Blogger ശ്രീജിത്ത്‌ കെ said...

ബിജോയ്, എന്റെ അറിവില്‍ തനിമലയാളം ഓരോ മണിക്കൂര്‍ കൂടുമ്പോഴും ആണ് അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. താങ്കള്‍ കുറച്ചും കൂടെ ക്ഷമ കാണിക്കണം. രണ്ട്-മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും തനിമലയാളത്തില്‍ പോസ്റ്റ് വന്നില്ലെങ്കില്‍ തനിമലയാളം ടിമിനെഴുതൂ. മെയില്‍-ഐഡി: techhelp@thanimalayalam.org

 
At Friday, July 28, 2006 3:17:00 AM, Blogger ഇടിവാള്‍ said...

ബിജോയ്‌.. ഇതു കൊള്ളാമല്ലോ.... ഇനിയും ഇതുപോലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കാമല്ലോ ?

 
At Friday, July 28, 2006 9:21:00 AM, Blogger സിബു::cibu said...

ബിജോയ്, ഈ ലേഖനം വിക്കിയിലേയ്ക്ക്‌ പകര്‍ത്തിയെഴുതിക്കൂടേ?

 
At Friday, July 28, 2006 9:34:00 AM, Blogger Adithyan said...

അറിവു പകരുന്ന നല്ല ലേഖനം

 
At Saturday, July 29, 2006 12:16:00 AM, Blogger മഴത്തുള്ളി said...

ഞാനും ഒരു ഡല്‍ഹിക്കാരനാണെങ്കിലും ഡല്‍ഹി മെട്രോയെപ്പറ്റി എനിക്കറിയാത്ത കാര്യങ്ങള്‍ ബിജോയുടെ ബ്ലോഗിലൂടെ വായിച്ചത് വളരെയേറെ വിജ്ഞാനം പകര്‍ന്നുതന്നു. ഇനിയും ഇതുപോലുള്ള ധാരാളം ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.

 
At Saturday, July 29, 2006 3:11:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വക്കാരി,

വക്കാരി വായിച്ചത്‌ വളരെ ശരിയാണ്‌....മറ്റു മെട്രോകള്‍ മീറ്റര്‍ഗേജില്‍ പ്രവര്‍ത്തിക്കുബൊള്‍ ഡെല്‍ഹി മെട്രോ മാത്രം ബ്രോഡ്‌ ഗേജിലാണ്‌ ഓടുന്നത്‌..ഡെല്‍ഹിയില്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. North & East Delhiമാത്രമേ ഇതുവരെ കവര്‍ ചെയ്യ്‌തിട്ടുള്ളൂ... 2010-ന്‌ മുന്‍പേതന്നെ മുഴുവന്‍ പ്രദേശവും കവര്‍ ചെയ്യുമെന്ന് വിശസിക്കുന്നു..

ശ്രീജിത്ത്‌:- പ്രോല്‍സാഹനങ്ങല്‍ക്ക്‌ നന്ദി.

ഇടിവാള്‍:- നന്ദി. ഇനിയും ഇതുപോലുള്ളത്‌ പ്രതീക്ഷിക്കാം.

സിബു:- ഉടനെത്തന്നെ ഞാന്‍ ശ്രമിക്കുന്നതായിരിക്കും.

ആദിത്യന്‍:- നന്ദി. എന്റെ ബ്ലോഗു വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും.

മാത്യു:- നന്ദി. ഡെല്‍ഹി യിലെ മഴ ആസ്വദിച്ചിരിക്കുകയാണോ....???

 
At Saturday, July 29, 2006 3:40:00 AM, Blogger മലയാളം 4 U said...

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് ഒരു വറ്ഷക്കാലം മാത്രം ജീവിക്കുകയും കാ‍ലാവസ്ഥയുടെ വൈരുധ്യം ആരോഗ്യത്തെ ബാധിച്ചപ്പോള്‍ ആ നാട് വിടുകയും ചെയ്ത ഒരാളാണ് ഞാന്‍. ന്യൂ ദല്‍ഹി റെയില്‌വേ സ്റ്റേഷനില്‍ മുമ്പില്‍ ചെന്നപ്പോള്‍ തിരക്കും വൃത്തിയില്ലായ്മയും കാരണം ശ്വാസം മുട്ടിയിട്ടുണ്ട്. അതേ നഗര്ത്തില്‍ നിന്നും ഇത്തരം ഒരു കാഴ്ച്ച. (കൈയിമ്മെ നുള്ളി വേദനിക്കുന്നുണ്ട്. ഇത് അപ്പൊ ഇന്ത്യയില്‍ തന്നെ)നന്നായ് നാട് വളരട്ടെ. തലസ്ഥാന പുരോഗതികളുടെ വാറ്ത്തകളും ചിത്രങ്ങളുമായ് വീണ്ടും വരണെ..

 
At Saturday, July 29, 2006 5:33:00 AM, Blogger പാര്‍വതി said...

എന്റെ അറിവില്‍ ആദ്യം ജപ്പാന്റെ ഫിനാന്‍ഷ്യല്‍ അന്റ് ടെക്നോളൊകിക്കല്‍ സഹായം ഉണ്ടായിരുന്നു എന്നാണ്.
ശരിക്കും ഈ മെട്രൊ ദ്വാരക, ഷാഹ്ദ്ര എന്നി പ്രദേശങ്ങളുടെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു.

ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് തന്നെ ഒരു ചുറ്റ് അടിച്ചിരുന്നു. പിന്നെ ഇക്കഴിഞ്ഞ ഇടയ്ക്ക് കുറെ ദിവസം അടുപ്പിച്ച് ജണ്ടേവാലന്‍ വരെ പോകെണ്ടി വന്നു.

അല്പം വിഷമമുണ്ടാക്കുന്ന വിഷയമെന്താന്ന് വച്ചാല്‍ ഈ തിരക്ക് നിയന്ത്രിക്കാന്‍ അവരുടെ മാക്സിമം റിസോഴ്സസ് ഇപ്പോ തന്നെ ഉപയോഗമാവുന്നു.

പിന്നെ മറ്റൊരു ബ്ലോഗ്ഗില്‍ കണ്ടത് പോലെ,കുപ്പതൊട്ടിയില്‍ ചവറിടാതെ അതിനു ചുറ്റും നിരത്തുന്ന നമ്മുടെ പോതുതാത്പര്യം,അത് മെട്രൊയിനെയും ബാധിക്കുന്നു.

നെഗറ്റിവ് ആയി ചിന്തിക്കുന്നതല്ല, എന്നാലും ആര്‍ക്കും മറ്റാനാവാത്ത ചില വൈരൂപ്യങ്ങള്‍ കാണുമ്പോള്‍ എല്ലാ രാജ്യസ്നെഹത്തിനും മുകളില്‍ ഒരു അപകര്‍ഷതാ ബോധം തോന്നുന്നു.


-പാര്‍വതി.

 
At Monday, July 31, 2006 11:37:00 PM, Blogger പരസ്പരം said...

ഇന്ത്യയുടെ അഭിമാനമാണ് കൊങ്കണ്‍ റയില്‍‌വേയും, ദില്ലി മെട്രോയും.ഈ ദില്ലി മെട്രോയിലൊന്ന് കയറുക എന്ന സ്വപ്നവും പേറി ഇപ്പോള്‍ ഞാന്‍ നടക്കുന്നു.നല്ല പോസ്റ്റ്..

 
At Thursday, August 03, 2006 5:57:00 AM, Blogger prapra said...

ഒരു കുരങ്ങ്‌ പിടുത്തക്കാരനെ payroll-ല്‍ ചേര്‍ക്കുന്ന ആദ്യത്തെ സബ്‌വേ സിസ്റ്റം കൂടി ആയിരിക്കും ഡെല്‍ഹി മെട്രോ.

 
At Tuesday, August 22, 2006 6:05:00 AM, Blogger ലാലേട്ടന്‍... said...

പ്രിയപ്പെട്ട ബിജോയ്,
രന്ടാഴ്ച മുന്‍പു ഞാ‍ന്‍ ഡല്‍ഹിയില്‍ വാന്നിരുന്നു. പക്ഷെ തിരക്കു കാരണം മെട്രൊ റയിലില്‍ യാത്ര സാധില്ല. ഈ കുറിപ്പു വായിച്ചപ്പോള്‍ നഷ്ടബോധം ഇരട്ടിച്ചു.

ലാലേട്ടന്‍.

 
At Tuesday, October 17, 2006 11:00:00 PM, Blogger സുഗതരാജ് പലേരി said...

മെട്രോ ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ എനിക്ക് മെട്രൊ ട്രെയിനിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്ന്.

 

Post a Comment

Links to this post:

Create a Link

<< Home

<