Thursday, March 01, 2007

ബ്ലോഗിയാല്‍ പണം വാരാം

ബ്ലൊഗിയാല്‍ കാശോ...?? അതെ! ബ്ലോഗിയാല്‍ പണം വാരാം. ഒന്നല്ല, ആയിരമല്ല, പതിനായിരവുമല്ല, ഒന്നരക്കോടിയാണ് വാരിക്കോരി കൊടുക്കുന്നത്. ദെല്‍ഹിലുള്ള ഒരു കമ്പനിയാണ് ഇതിനു പിന്നില്‍. MIH Web P Ltd എന്ന സ്ഥാപനം “The Great Indian Blooger Hunt" എന്ന പേരില്‍ ഒരു മത്സരം കഴിഞ്ഞ 2 മാസമായി നടത്തിപ്പോരുന്നു. ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ post ഇടുകയും കൂടുതല്‍ comments കിട്ടുന്നതുമായ 100 ബ്ലൊഗുകള്‍ക്ക്(ibibo-ല്‍ register ചെയ്യപ്പെട്ടവ) ഒരു കോടി 50 ലക്ഷം രൂപ വീതിച്ചു നല്‍കുന്നു എന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇത്രയും രൂപ ഒരുമിച്ചു കിട്ടുകയില്ല, ഓരോ മാസവും തുകയുടെ കുറച്ചു ശതമാനമായി ഒരു കൊല്ലക്കാലം പിടിക്കും. 250 പേര്‍ക്ക് ഇതുവരെ പ്രതിഫലം കൊടുത്തുകഴിഞ്ഞു എന്ന് അവരുടെ വെബ്സൈറ്റില്‍ പറയുന്നു. പ്രതിഫലത്തിന്റെ വലിപ്പം കാരണം നുറുകണക്കിനു ബ്ലൊഗികളെ ഈ പോര്‍ട്ടലിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു പുതിയ കമ്പനിയുടെ ഒരു പുതിയ തരം മാര്‍ക്കറ്റിങ് തന്ത്രമായി ഇതിനെ കരുതിയാലും, എങ്ങിനെ ഇത്രയും രുപ, അതും ഒരു പരസ്യ വരുമാനവുമില്ലാതെ, ആളുകള്‍ക്ക് വീതിച്ചു നല്‍കുന്നു?. പോസ്റ്റുകളുടെ എണ്ണം കുട്ടാന്‍ വേണ്ടി മറ്റു ബ്ലോഗുകളില്‍ നിന്നും, വെബ്സൈറ്റുകളീല്‍ നിന്നും ‘കട്ട്‘, ‘പേസ്റ്റ്‘ ചെയ്യ്‌ത ലേഘനങ്ങളും, ചിത്രങ്ങളുമാണ് കൂടുതലും (കോപ്പി റൈറ്റ് ഇവിടെ ബാധകമല്ല !!). അതിനാല്‍ പോസ്റ്റുകളുടെ quality-യെ പറ്റി പറയാതിരിക്കുന്നതാണ് ഭേദം.

ഇങ്ങനെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രം ഒരുക്കി അവര്‍ എന്താണ് ഉദ്ധേശിക്കുന്നത് ? ഭാരതീയ വെബ് സമൂഹത്തിനിടയ്ക്ക് അവരുടെ കമ്പനി ബ്രാന്‍ഡ് നിറഞ്ഞു നില്‍ക്കുമോ? എത്ര കാലം ഇതുപോലെ പ്രതിഫലം നല്‍കി ബ്ലോഗികളെ ആകര്‍ഷിക്കാന്‍ കഴിയും? വരും ദിവസങ്ങള്‍ ഇതിനെല്ലാം ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Labels:

5 Comments:

At Thursday, March 01, 2007 3:39:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ബ്ലോഗിയാല്‍ പണം വാരാം. ഒന്നല്ല, പതിനായിരമല്ല ഒന്നരക്കോടി......

 
At Thursday, March 01, 2007 3:43:00 AM, Blogger സുല്‍ |Sul said...

നടക്കുന്ന കാര്യങ്ങളു തന്നേ ബിജോയേ. എല്ലാം കണ്ടറിയാം. ചുമ്മ കളയും സമയം അഞ്ച് കാശുണ്ടാക്കാം അല്ലേ.

-സുല്‍

 
At Thursday, March 01, 2007 3:53:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ആദ്യത്തെ 100 പേരും അവരുടെ കമ്പനി ആള്‍ക്കാരണെന്നാര്‍കാറിയാം ..!!!

 
At Thursday, March 01, 2007 4:17:00 AM, Blogger മഴത്തുള്ളി said...

ബിജോയ്, കുറെപ്പേര്‍ ഇങ്ങനെ എന്തെങ്കിലും പരിപാടിയുമായി ഇറങ്ങും. ഇതു ശരിയാണെങ്കില്‍ വീട്ടിലിരുന്നു രാത്രിയും പകലും ബ്ലോഗിക്കൊണ്ടിരുന്നാല്‍ കോടികള്‍ ഉണ്ടാക്കാമല്ലോ. :) അവരുടെ വെബ്സൈറ്റില്‍ ട്രാഫിക്ക് കൂട്ടാനുള്ള തന്ത്രം മാത്രമാണിത്.

 
At Thursday, March 01, 2007 4:49:00 AM, Blogger N.J Joju said...

കമ്പനി കാശുകൊടുത്താലും കൊടുത്തില്ലെങ്കിലും ഇതില്‍ അസംഭവ്യമായി ഒന്നുമില്ല. ഇപ്പോള്‍ തന്നെ ബ്ലോഗറിലൂടെയും ഓര്‍ക്കുട്ടിലൂടെയും മറ്റും ഗൂഗില്‍ എത്ര കാശുണ്ടാക്കുന്നുണ്ട്. അതിന്റെ ഒരു വിഹിതം അതിനു കാരണക്കാരാ‍യ ബ്ലോഗേര്‍സിന് (എല്ലാവര്‍ക്കുമല്ല)വീതിച്ചു നല്‍കാന്‍ കഴിയുകയില്ലേ?

ഇപ്പോള്‍ തന്നെ ഗൂഗിള്‍ AdSense ലൂടെ കാശുണ്ടാക്കാനുള്ള വഴിതുറക്കുന്നുണ്ട്. ബ്ലോഗിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വിശാലേട്ടന്റെ കൊടകരപുരാണത്തിനു പോലും കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കാനായിട്ടില്ല എന്നത് പരമാര്‍ത്ഥമാണെങ്കിലും.

ഇവിടെ കമ്പനിയുടെ ബ്രാന്‍ഡ് ബില്‍ഡിങ് തന്നെയാണ് ലക്ഷ്യം. അതിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന നൂറുപേര്‍ക്ക് അവര്‍ പ്രതിഫലം കൊണ്ടുക്കുന്നു എന്നു പറയുന്നു. ഇതില്‍ അസ്വാഭാവികത ഒന്നും ഇല്ല.

 

Post a Comment

<< Home

<