Thursday, October 26, 2006

ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ 7
മൈക്രോസോഫ്റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍7 മാര്‍ക്കറ്റിലിറങ്ങി, 4 ദിവസത്തിനുള്ളില്‍ 3 മില്ല്യണ്‍ പ്രാവശ്യം ഡൌണ്‍ലോട്‌ ചെയ്യപ്പെട്ടു. ഈ പുതിയ ബ്രൌസറിന്‌ ശകതമായ വൈറസ്സ്‌ ആക്രമണം ചെറുക്കാനുള്ള കഴിവും, RSS അനുകൂല ടാബ്ബ്ഡ്‌ ബ്രൌസ്സിംഗ്‌ ചെയ്യാനുള്ള കഴിവുമുണ്ട്‌. ഇപ്പോള്‍ Windows XP Service Pack 2, Windows XP 64-bit Edition and Windows Server 2003 Service Pack 1-കളില്‍ മാത്രമെ ഈ ബ്രൌസര്‍ ഉപയോഗിക്കാന്‍ കഴിയൂ.

പക്ഷേ ഈ ബ്രൌസറിലെ പല നല്ല ഗുണങ്ങളും Windows XP-ല്‍ പോലും ഉപയോഗിക്കാന്‍ കഴിയില്ല. അതിനുവേണ്ടി അടുത്ത വര്‍ഷം ഇറങ്ങുന്ന Windows Vista-യ്ക്ക്‌ വേണ്ടി കാത്തിരിക്കേണ്ടി വരും.

പിന്നെ എന്തിനാണ്‌ മൈക്രോസോഫ്റ്റ്‌ ഇത്ര പെട്ടെന്ന് .7 ഇറക്കാന്‍ കാരണം? വെറും ലളിതം ഇന്നെലെ Mozilla അവരുടെ പുതിയ ബ്രൌസര്‍ Firefox 2 റിലീസ്‌ ചെയ്യ്‌തു.

Labels:

40 Comments:

At Thursday, October 26, 2006 10:19:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മൈക്രോസോഫ്റ്റിന്റെ പുതിയ ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍7 മാര്‍ക്കറ്റിലിറങ്ങി

 
At Thursday, October 26, 2006 10:23:00 PM, Blogger ശ്രീജിത്ത്‌ കെ said...

ഈ ബ്രൌസര്‍ ശരിയല്ല. ഇതില്‍ ഡോട്ട് നെറ്റില്‍ എഴുതിയ പല വെബ്സൈറ്റുകളും ഓടുന്നില്ല. ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. ഇതൊന്ന് ആണ്‍‌ഇന്‍സ്റ്റാ‍ള്‍ ചെയ്യാന്‍ നോക്കി പഴയ എക്സ്പ്ലോററും പണി മുടക്കി. പിന്നെ സിസ്റ്റം ഫോര്‍മ്മാറ്റ് ചെയ്യേണ്ടി വന്നു. മൈക്രോസോഫ്റ്റിന്റെ ഓരോരോ കാര്യങ്ങളേ, അതോ ഇനി എന്റെ കുഴപ്പമാണോ?

 
At Thursday, October 26, 2006 10:30:00 PM, Blogger മഴത്തുള്ളി said...

എന്റെ കമ്പ്യൂട്ടറില്‍ Windows XP Service Pack 2 ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ശ്രീജിത്തിന്റെ പോസ്റ്റ് കണ്ടത്. അതിനാല്‍ വേണ്ടെന്നു വെക്കാന്‍ തുടങ്ങിയെങ്കിലും ശ്രീജിത്തിന്റെ അവസാന വാചകം കണ്ടപ്പോള്‍ വീണ്ടും ഡൌണ്‍ലോഡ് ചെയ്യാമെന്ന് തോന്നി. ;)

അല്ലെങ്കില്‍ വേണ്ട അല്ലേ..

 
At Thursday, October 26, 2006 10:31:00 PM, Blogger കുട്ടന്മേനൊന്‍::KM said...

ശ്രീജിത്ത് പറഞ്ഞതിനോട് യോജിക്കുന്നു. ഐ.ഇ.7 -ല്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്. ഒന്നാമതായി പല സൈറ്റുകളും ഓപ്പണാവുന്നതേയില്ല. രണ്ടാമതായി സ്പീഡും കുറവ്.

 
At Thursday, October 26, 2006 10:37:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

എനിക്കു വയ്യേ.... ശ്രീയേ ഇതൊരു പുതിയ പൊസ്റ്റായ്‌ ഇറക്കൂ..

ഡൌണ്‍ലോഡ്‌ ചെയ്യാന്‍ അറിയാത്തതിന്‌ ബ്രൌസറെ കുറ്റം പറയുക, അക്ഷരം ചീത്തയായതിന്‌ പേനയെ കുറ്റം പറയുന്നതു പോലെയായല്ലോ...

എന്തായാലും തനിക്ക്‌ പറ്റി, ഇനി ഞാന്‍ ഇത്‌ ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ശ്രമിക്കുന്നില്ല...അതല്ലേ അതിന്റെ ബുദ്ധി....ഏത്‌.....

 
At Thursday, October 26, 2006 10:43:00 PM, Blogger saptavarnangal said...

ഒരു MSDN meeting ന് പോയപ്പോള്‍ വിസ്റ്റയുടെ സീഡീ(RC1) കിട്ടി. മര്യാദയ്ക്ക് ഓടി കൊണ്ടിരുന്ന WinXP Home അപ്പ്ഗ്രേഡ്ചെയ്തു!

അതില്‍ പിന്നെ പല പല പ്രശ്നങ്ങളാ..
- മിക്ക ആ‍പ്പുകളും റീ‍ ഇന്‍സ്റ്റാള്‍ ചെയേണ്ടി വന്നു
- ഐ ഈ 7 ലോഡാനും വെബ് സൈറ്റുകള്‍ ലോഡാകാനും വൈകുന്നു. ( കാരണമായി തോന്നുന്നതു പിഷിങ്ങ് ഫില്‍റ്ററിന്റെ സ്കാന്‍)
- മലയാളത്തിലെ ചില അക്ഷരങ്ങള്‍ ശരിക്കു കാണാന്‍ പറ്റുന്നില്ല

ശ്രീജിത്തെ,
ഏതൊ ഒരു ടെക്ക് ബ്ലോഗില്‍ വായിച്ചിരുന്നു ഐ.ഇ.7 ഇല്‍ നിന്നു ഐ.ഇ.6 ലേക്ക് മടങ്ങി പോകാന്‍ പറ്റും എന്ന്.

ഡോട്ട് നെറ്റ് സൈറ്റുകള്‍ ഓടുന്നില്ല എന്നു പറഞ്ഞതു ഒന്ന് വിശദമാക്കാമോ?

 
At Thursday, October 26, 2006 10:43:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മഴത്തുള്ളിയേ :) ഇത്‌ ഡൌണ്‍ലോഡ്‌ ചെയ്യല്ലേ... എന്തരൊ പ്രശനങ്ങളൊക്കെയുണ്ട്‌......
കുട്ടമ്മേനോനേ :) കൈ പൊള്ളിയോ..???

 
At Thursday, October 26, 2006 10:50:00 PM, Blogger ശ്രീജിത്ത്‌ കെ said...

ഐ.ഇ.7 ഇറങ്ങിയ സമയത്തായിരുന്നു ഞാനിത് ശ്രമിച്ചത്. അന്നത്തോടെ നിര്‍ത്തി. പിന്നെ കയറിക്കളിച്ചത് കമ്പനിയുടെ കമ്പ്യൂട്ടറിലായതിനാല്‍ എനിക്ക് നഷ്ടം ഒന്നും ഉണ്ടായില്ല. എങ്കിലും ഇന്ന് ഈ ബ്രൌസര്‍ പക്വത എത്തി എന്നു വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. അടുത്ത് തന്നെ ഈ ബ്രൌസര്‍ എന്റെ കമ്പനിയില്‍ നിര്‍ബന്ധമാക്കാനും പോകുന്നു. ദൈവത്തിനറിയാം എന്ത് സംഭവിക്കുമെന്ന്. എനിക്കെന്തോ ബ്രൌസര്‍ ഇഷ്ടമായില്ല.

ഞാന്‍ ഡോട്ട് നെറ്റില്‍ ആണ് ജോലി ചെയ്യുന്നത്. ചില യൂസര്‍ കണ്ട്രോളുകളും മറ്റും ഐ.ഇ.7 മുന്‍പ് ശരിയായി കാണിക്കുന്നുണ്ടായിരുന്നു. ചില ഡൈനാമിക്ക് ചിത്രങ്ങളും, ചില തരികിട കോഡുകളും ഒന്നും ഐ.ഇ.6 കാണിക്കുന്ന ശുസ്കാന്തിയോടെ ഇവന്‍ കാണിക്കുന്നുണ്ടായിരുന്നില്ല. ഇനി അതും എന്റെ കോഡിന്റെ കുറ്റം കൊണ്ടാകുമോ? (അല്ലാട്ടോ, കോഡ് പണിയറിയാവുന്ന വേറെ ആളുകള്‍ എഴുതിയതായിരുന്നു).

 
At Thursday, October 26, 2006 10:52:00 PM, Blogger ശ്രീജിത്ത്‌ കെ said...

ചില യൂസര്‍ കണ്ട്രോളുകള്‍ ഐ.ഇ.7 ശരിയായി കാണിക്കുന്നുണ്ടായിരുന്നില്ല എന്നായിരുന്നു എഴുതാന്‍ ഉദ്ദേശിച്ചത്. എഴുതി വന്നപ്പോള്‍ തിരിഞ്ഞു പോയി. ഇത് ഐ.ഇ.6 ഇല്‍ എഴുതിയത് കൊണ്ടായിരിക്കുമോ?

 
At Thursday, October 26, 2006 11:11:00 PM, Blogger കുട്ടന്മേനൊന്‍::KM said...

ഐ.ഇ. 7 ന്റെ ബീറ്റാ വേര്‍ഷന്‍ കമ്പനിയിലെ യൂസര്‍പിശാശുക്കള്‍(70 എണ്ണമുണ്ട്) ചോദിച്ചപ്പോള്‍ ഓരൊ ചപ്പടാച്ചിയൊക്കെ പറഞ്ഞ് പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്പൊ റീലീസ് വേര്‍ഷന്‍ വന്നുവെന്നറിഞ്ഞാല്‍ നാളെ മുതല്‍ കൂട്ടത്തൊടെ എല്ലാം കൂടി എന്റെ ചെവിക്കു പിടിക്കും. അതുകൊണ്ട് പുതിയ വേര്‍ഷന്റെ എല്ലാ കുരുത്തക്കേടുകളും ഒന്നൊന്നായി കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്.

 
At Thursday, October 26, 2006 11:28:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

മൈക്രോസോഫ്റ്റിന്റെ എല്ലാ പ്രൊഡക്റ്റുകളും ഭാരതത്തിലെ റ്റാറ്റയോട്‌ ഉപമിക്കാം. തുടക്കത്തില്‍ ഇവര്‍ പ്രശനക്കാരാണെങ്കിലും പിന്നെ ഇവരില്ലാതെ ജീവിക്കാന്‍ കഴിയില്ല

 
At Friday, October 27, 2006 12:35:00 AM, Anonymous Anonymous said...

വിസ്റ്റ RC1 ല്‍ ഇവന്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല.. പുട്ട്..പുട്ടുപോലെ ഓടുന്നു...പിന്നേ മോനേ ശ്രീജി...ഇഷ്ടപ്പെടാതെ പറ്റില്ല...മൈക്രോസോഫ്റ്റിന്റെ ഇനി എല്ലാ ആപ്ലിക്കേഷനും ഇനി ഈ സ്റ്റയിലില്‍ ആയിരിക്കും ഇറങ്ങുക...അവര്‍ മെനു അങ്ങോട്ട് ഒഴിവാക്കുകയാണെന്നു തോന്നുന്നു..എല്ലാം ടാബ്ഡ് കണ്ട്രോള്‍സ് മാത്രം...പുതിയ ഓഫീസ് 2007 ബീറ്റ നോക്കിയാല്‍ മതി എല്ലാം മനസ്സിലാകും...

 
At Friday, October 27, 2006 1:23:00 AM, Blogger പെരിങ്ങോടന്‍ said...

ശ്രീജിത്തേ ചില സൈറ്റുകള്‍ ഐ.ഇ.7 ഓപ്പണ്‍ ചെയ്യാത്തതു ആ സൈറ്റ് ഡിസൈന്‍ ചെയ്തവന്റെ കുരുത്തക്കേടുകൊണ്ടാവാനേ തരമുള്ളൂ. മിക്കവാറും എല്ലാവരും യൂസര്‍ഏജന്റ് സ്ട്രിങ് നോക്കിയിട്ടാ പേജ് ലോഡ് ചെയ്യുക തന്നെയുള്ളൂ. എം.എസ്.ഡി.എന്‍ ഐ.ഇ.5 നിര്‍ബന്ധം വേണമെന്നു പറഞ്ഞിരുന്ന പല കോഴ്സസും ഐ.ഇ 6 വന്നപ്പോള്‍ ഓടിയിരുന്നില്ല, അതുപോലെയാ മിക്ക സൈറ്റും ഐ.ഇ6 വേണമെന്നു ലോജിക്കലി കോഡ് ചെയ്യും, ഐ.ഇ7 യൂസര്‍ഏജന്റ് റിട്ടേണ്‍ കിട്ടിയാല്‍ പേജ് അയക്കുകയുമില്ല. ഫയര്‍‌ഫോക്സ് മാര്‍ക്കറ്റിങ് പറയുന്ന ഒരു കാര്യമുണ്ടു്, their browser is based on standards, ask the webmaster to make their sites compatible with standards. IE7 ഉപയോഗിക്കുന്നവരും അതു തന്നെ ചെയ്യുക.

വിസ്റ്റ/ഐ.ഇ7/ഫയര്‍ഫോക്സ്/വേര്‍ഡ്2007/ഗൂഗിള്‍ടാക്ക്/
യുറ്റോറന്റ്/വൈഫൈ/മൊഴികീമാപ്പ്/
വീഡിയോലാന്‍/വിഷ്വല്‍-സ്റ്റുഡിയോ/ഡിവെക്സ്/നീറൊ/പിക്കാസാ എന്നിവയൊക്കെ ഒരു പ്രശ്നവുമില്ലാതെ എന്റെ പീസിയില്‍ ഓടുന്നു.

 
At Friday, October 27, 2006 1:42:00 AM, Anonymous Anonymous said...

പക്ഷേ..IE 7 , XP-SP2 വില്‍ ചില കുരുത്തകേടുകള്‍ ഒക്കെ കാണിക്കുന്നുണ്ട്...എന്നാലും കുഴപ്പം ഇല്ല...IE RC ആയിരുന്നപ്പോള്‍ ദിവസ്സം ഒരു 10 പ്രാവശ്ശ്യം എങ്കിലും IE എന്നെകൊണ്ടു മൈക്രോസോഫ്റ്റിന്റെ തന്തക്കു വിളിപ്പിക്കുമായിരുന്നു...ഫൈനല്‍ റിലീസ് ഇന്നാണ് ഇന്‍സ്റ്റാള്‍ ചെയ്തതു ഇതു വരെ ഒരുപ്രാവശ്ശ്യമേ തന്തക്കു വിളിപ്പിച്ചോള്ളൂ...;)

ഓ.ടോ : പെരിങ്ങോടന്‍ മാഷേ...വിസ്റ്റയില്‍ ഏതു ആന്റിവൈറസ്സാണ് ഉപയോഗിക്കുന്നത് ?

 
At Friday, October 27, 2006 1:47:00 AM, Blogger പൊന്നമ്പലം said...

ഞാനീപ്പറഞ്ഞ സാമാനം ഡൌണ്‍ലോഡ് ചെയ്തു, ഇന്‍സ്റ്റാള്‍ ചെയ്തു, ഉപയോഗിക്കുന്നു... ഒരു പ്രശ്നവുമില്ല...

 
At Friday, October 27, 2006 2:37:00 AM, Blogger ശ്രീജിത്ത്‌ കെ said...

ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രശ്നം ഉണ്ടാകും എന്ന് ഞാനും പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ഇന്‍സ്റ്റളേഷന്‍ ശരിയായില്ല എന്ന് വരാം. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രശ്നങ്ങളുടെ മലവെള്ളപ്പാച്ചിലായിരുന്നു.

പെരിങ്ങോടാ, സൈറ്റ് എന്ന വാക്ക് അല്ല ഡോട്ട് നെറ്റില്‍ ഉപയോഗിക്കാറ്. പോര്‍ട്ടല്‍ അല്ലെങ്കില്‍ അപ്പ്ലിക്കേഷന്‍ എന്നാണ്. അതൊക്കെ ഇവിടെ എഴുതുന്നത് നല്ല എണ്ണം പറഞ്ഞ വിദ്വാന്മാരും. മൈക്രോസോഫ്റ്റിനു വേണ്ട ടൂളുകള്‍ വരെ എഴുതുന്ന ഒരു കമ്പനിയാണ് എന്റേത്. അവരുടെ പ്രൊഡക്റ്റുകള്‍ മാത്രം മാര്‍ക്കറ്റ് ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷവും ഉണ്ട് ഈ കമ്പനിക്ക്. ചില അപ്പ്ലിക്കേഷന്‍ ജോലി ചെയ്യുന്നില്ല എന്ന് ഞാന്‍ പറഞ്ഞത് വെറുതേ ഒരു വാദം പറഞ്ഞതല്ല. റിലീസ് വേര്‍ഷനില്‍ അത് ശരിയായോ എന്നറിയില്ല, ഞാന്‍ പരീക്ഷിച്ചത് വളരെ മുന്‍പാണ്. എന്റെ കമ്പനി തന്നെ ഈ ബ്രൌസര്‍ നിര്‍ബന്ധമാക്കാന്‍ പോകുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു കുറച്ച് മുന്‍പ്, അത് കൊണ്ട് തന്നെ ഇപ്പോള്‍ എല്ലാം ശരിയായിക്കാണണം. എനിക്കുറപ്പില്ല എന്ന് മാത്രം.

 
At Friday, October 27, 2006 2:54:00 AM, Blogger അരവിന്ദ് :: aravind said...

ഐ ഇ സെവെന്‍ ഞാനും ഡൌണ്‍ലോഡ് ചെയ്തു.
യാതൊരു പ്രശ്നവുമില്ല. ഡൌണ്‍ ലോഡ് ചെയ്ത ദിവസം ഒന്നു രണ്ട് തവണ ഹാംഗായി(പുതിയ കമ്പ്യൂട്ടറല്ലേ..പരിചയപ്പെട്ടുവരാന്‍ ഇത്തിരി സമയം എടുക്കുമായിരിക്കും).പിന്നെ ഇടക്ക് (അപൂര്‍വ്വം) പെട്ടെന്ന് ക്രാഷാകും(അപ്രത്യക്ഷമാകുന്നു)
പക്ഷേ വേറെ ഒരു പ്രശ്നവുമില്ല. സൈറ്റുകള്‍ പെട്ടെന്ന് ലോഡ് ആകുന്നുണ്ട്. സ്പീഡുണ്ട്, ടാബുണ്ട്, എല്ലാമുണ്ട്.
ഏതാണ് ലോഡാവത്ത സൈറ്റ് എന്നൊന്ന് പറയാമോ? ഒന്നു ട്രൈ ചെയ്യാനാ.

പ്രശ്നങ്ങള്‍ ഈ കാരണങ്ങള്‍ മൂലമാകാം.
വിന്‍ഡോസിന്റെ പൈറേറ്റഡ് കോപ്പിയാണ് ഉപയോഗിക്കുന്നെങ്കില്‍.
മെമ്മറി കുറവാണെങ്കില്‍.

 
At Friday, October 27, 2006 3:21:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ശ്രീജിത്തിന്റെ കമ്പനി പൈറേറ്റഡ്‌ ഉപയോഗിക്കില്ല എന്ന് എനിക്ക്‌ ഉറപ്പാണ്‌. ശ്രീ നേരത്തെ എഴുതിയതുപോലെ ഈ പ്രശനങ്ങള്‍ വളരെ മുമ്പ്‌ ഉണ്ടായവയാണ്‌. ഇപ്പോള്‍ ഐ.ഇ7ന്‌ പറയത്തക്ക കുഴപ്പമൊന്നുമില്ല. നല്ല സ്പീഡില്‍ സൈറ്റുകള്‍ തുറക്കും മള്‍ട്ടിപ്പിള്‍ സൈറ്റുകള്‍ തുറക്കാനും അതെല്ലാം ഒരു സ്കീനില്‍ ചെറുതാക്കി കാണാനുള്ള സൌകര്യവുമുണ്ട്‌. ഇപ്പോള്‍ എനിക്ക്‌ മലയാളം unicode അക്ഷരങ്ങള്‍ വളരെ വ്യകതമായി വായിക്കാനും കഴിയുന്നു.

 
At Friday, October 27, 2006 3:31:00 AM, Blogger പെരിങ്ങോടന്‍ said...

അന്‍‌വറേ ഞാന്‍ വിസ്റ്റയില്‍ ആന്റിവൈറസ് ഉപയോഗിക്കുന്നില്ല. beta version ആയിരുന്നപ്പോള്‍ AVG ഉപയോഗിച്ചിരുന്നു, ഇപ്പോഴില്ല. ഈ പേജൊന്നു നോക്കൂ, സോഫ്റ്റ്‌വെയര്‍ കോമ്പാറ്റിബിളിറ്റീസ് എക്സ്പ്ലോര്‍ ചെയ്യാം.

ശ്രീജിത്തേ, ഈ ബ്രൌസര്‍ ശരിയല്ല. ഇതില്‍ ഡോട്ട് നെറ്റില്‍ എഴുതിയ പല വെബ്സൈറ്റുകളും ഓടുന്നില്ല. എന്നെഴുതിയപ്പോള്‍ ഞാന്‍ കരുതി ശാദി.കോം പോലുള്ള വെബ്‌സൈറ്റുകള്‍ ഓടുന്നില്ലെന്ന്. ശ്രീജിത്തിന്റെ കമ്പനി എഴുതുന്നതിനെ ഉദ്ദേശിച്ചിട്ടില്ല, എങ്കിലും മിക്ക സൈറ്റുകള്‍ക്കും ഉള്ള പ്രശ്നമാണു് യൂസര്‍‌ഏജന്റ് സ്ട്രിങ് മൂലമുണ്ടാകുന്ന ഫാള്‍സ് വാര്‍ണിങ്സ്. യാഹൂവിന്റെ മെയില്‍ ബീറ്റ ഒരു ഉദാഹരണം.

 
At Friday, October 27, 2006 4:14:00 AM, Blogger bodhappayi said...

പണ്ട്‌ ഉപയോഗിച്ചു കൊണ്ടിരുന്ന ഐ ഇ 6 ഇടക്കിടക്കു ഹാങ്ങ്‌ ആകുന്നതു കൊണ്ട്‌ ഞാന്‍ 7 നിന്റെ റിലീസ്‌ കാണ്ടിടേറ്റിനെ തന്നെ ഇന്‍സ്ടാള്‍ ചെയ്തു. സംഭവം കൊള്ളാം, പക്ഷെ അഡ്രസ്സ്‌ ബാര്‍ ഒഴിവാക്കാന്‍ എന്റെ കമ്പനിയുടെ പണ്ടത്തേ സൂത്രം ഇതില്‍ ഓടുന്നില്ല.

 
At Friday, October 27, 2006 4:59:00 AM, Blogger Siju | സിജു said...

എന്റെ കമ്പനിക്കാര്‍ക്ക് എന്നെ പറ്റി നന്നായി അറിയാവുന്നതു കോണ്ട് ഒരു വിധപെട്ടതൊന്നും തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സമ്മതിക്കില്ല. അതു കൊണ്ട് തല്‍ക്കാലം വായ പോളിച്ചിരിക്കാനേ നിവര്‍ത്തിയോള്ളൂ.
ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ ലാപ്ടോപ് വാങ്ങും...
.....

 
At Saturday, October 28, 2006 2:40:00 AM, Blogger കലേഷ്‌ കുമാര്‍ said...

ഐ.ഈ 7 ബീറ്റാ കാലഘട്ടത്തില്‍ ഡൌണ്‍ലോഡ് ചെയ്ത് എനിക്കൊരു പറ്റു പറ്റിയതാ. അന്ന് സിസ്റ്റം റീസ്റ്റോര്‍ ചെയ്തു. മിനിഞ്ഞാന്നാ ഞാനറിഞ്ഞത് ഐ.ഈ 7 റിലീസ് കാന്‍ഡിഡേറ്റ് ഇറങ്ങിയ വിവരം. എന്റെ ഹോട്ടലിന്റെ മുതലാ‍ളിയുടെ മകനായ ഡയറക്ടര്‍ (പയ്യന്‍സ്)എന്നെ പുള്ളിക്കാരന്റെ കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ വിളിച്ചു. സംഭവമെന്തായിരുന്നെന്നോ? ഐ.ഈ 7 ബ്രൌസര്‍ ഹൈജാക്ക്!
സ്പൈബോട്ടും ആഡ് അവേറും ഏ.വീ.ജീയും മക്ക് അഫീയും ഒക്കെ ഇട്ട് സ്കാന്‍ ചെയ്ത് നോക്കീട്ടും അവന്‍ പിടി തരുന്നില്ല.
അവസാനം അവന് ദേഷ്യം വന്നിട്ട് ഐ.ഈ 7 അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറഞ്ഞു. ഞാനവന് ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തുകൊടുത്തു. ഇപ്പം സുഖം സ്വസ്ഥം!

ഐ.ഈ 7നെ ആരും അങ്ങനങ്ങ് എഴുതി തള്ളണ്ട. അതിന്റെ 2-3 സര്‍വീസ് പാക്ക് ഒക്കെ വരുമ്പഴത്തേക്ക് കാര്യങ്ങള്‍ നേരെയാകും. അതുവരെ ഫയര്‍ഫോക്സോ ഒപ്പറയോ ഒക്കെ ഉപയോഗിക്ക്!

 
At Tuesday, November 07, 2006 4:02:00 AM, Blogger ശ്രീജിത്ത്‌ കെ said...

പ്രതീക്ഷിച്ചതുപോലെ ഇന്ന് എന്റെ കമ്പനിയില്‍ എല്ലാവര്‍ക്കും മുകളില്‍ നിന്ന് ഉത്തരവ് വന്നു. ഇതാണ് അതിന്റെ ഉള്ളടക്കം.

Please do not download, install or upgrade to Internet Explorer 7. IE7 has not been tested in our environment. We have determined that several business critical and key applications (as well as other lower criticality applications and websites) are likely to have problems when used with IE7 browser.

ഉപയോഗിച്ച് തുടങ്ങിയവരൊക്കെ കുടുങ്ങി. ഇനി അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാതായാ‍ല്‍ ഫോര്‍മ്മാറ്റ് തന്നെ ചെയ്യെണ്ടി വരും. പുവര്‍ ബോയ്സ്.

എന്നാലും എന്റെ വീട്ടില്‍ ഞാന്‍ ഉപയോഗിക്കുന്നത് ഏഴാം വേര്‍ഷന്‍ ആണ്. ഇതു വരെ കുഴപ്പമൊന്നും ഇല്ല. അതിനി ജി-മെയില്‍ മാത്രം തുറക്കുന്നതുകൊണ്ടാണോ?

 
At Monday, January 29, 2007 2:11:00 AM, Anonymous Anonymous said...

IE 7 ന്റെ EV cert നെ പറ്റി ആരെങ്കിലും എഴുതാമോ? Browser ന്റെ address bar നല്ല പച്ചച്ച കളറാക്കും എന്നു കേട്ടു. പക്ഷെ ഓപെറയും ഫയര്‍ഫോക്ക്സും അതിനെ പറ്റി ഒന്നും മിണ്ടുന്നേയില്ല

 
At Wednesday, February 28, 2007 3:56:00 AM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

test

 
At Friday, October 26, 2007 12:13:00 AM, Anonymous OnlinePharmacy said...

vfum66 Your blog is great. Articles is interesting!

 
At Friday, October 26, 2007 10:58:00 AM, Anonymous jokes about viagra said...

YoNRBL Nice Article.

 
At Friday, October 26, 2007 11:34:00 AM, Anonymous buy meridia online said...

26aAyg Nice Article.

 
At Friday, October 26, 2007 11:58:00 AM, Anonymous name said...

n2UIU0 Please write anything else!

 
At Friday, October 26, 2007 12:11:00 PM, Anonymous meridia lawyer said...

4eVJoL Nice Article.

 
At Friday, October 26, 2007 12:29:00 PM, Anonymous bad credit rating said...

Hello all!

 
At Saturday, October 27, 2007 12:08:00 PM, Anonymous name said...

Magnific!

 
At Saturday, October 27, 2007 1:00:00 PM, Anonymous cemetery walking tour said...

Please write anything else!

 
At Sunday, October 28, 2007 7:31:00 AM, Anonymous alaska tour books said...

Good job!

 
At Monday, October 29, 2007 11:06:00 PM, Anonymous insurance inovators agency said...

Please write anything else!

 
At Tuesday, October 30, 2007 2:20:00 AM, Anonymous ringtones said...

Magnific!

 
At Tuesday, October 30, 2007 6:14:00 AM, Anonymous  said...

Good job!

 
At Wednesday, October 31, 2007 11:22:00 AM, Anonymous cheap fioricet said...

ZUQP2I Nice Article.

 
At Wednesday, October 31, 2007 11:51:00 AM, Anonymous free ringtones text message said...

Good job!

 
At Monday, September 14, 2009 3:02:00 AM, Anonymous Zen said...

Really informative and interesting blog. I really stayed happy with your blog.

 

Post a Comment

Links to this post:

Create a Link

<< Home

<