Wednesday, October 25, 2006

ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍

ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍





ഗൂഗിളിന്‌ ഒരു വെല്ലുവിളിയായി ഭാരതത്തില്‍ നിന്നും ഒരു പുതിയ സെര്‍ച്ച്‌ എന്‍ജിന്‍ വന്നിരിക്കുന്നു - ഗുരുജി.കോം . ചൈനയില്‍ ബൈദു.കോം ചെയ്യുന്നതുപോലെ(ചൈനയില്‍ 60% മാര്‍ക്കറ്റ്‌ ഷെയര്‍, ഗൂഗിളിന്‌ 25%) പ്രാദേശിക സെര്‍ച്ചിന്‌ പ്രാധാന്യം നല്‍കിയാണ്‌ ഗുരുജിയുടെ രംഗപ്രവേശനം. ഗൂഗിളും യാഹുവും ഭാരതത്തില്‍ പ്രാദേശിക സെര്‍ച്ച്‌ സേവനം നല്‍കുന്നില്ല. അതിനാല്‍ ഗുരുജിയുടെ വരവോടെ ഭാരതീയ വിഭാഗങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കി കുറച്ചുകൂടി നല്ലരീതിയിലുള്ള ഒരു അന്ന്വേഷണത്തിനുള്ള സൌകര്യം ഉളവായിരിക്കുന്നു.


എന്നാലും ബൈദു.കോമിന്‌ ചൈനയില്‍ കൈവന്ന പ്രശസ്തി ഗുരുജിക്ക്‌ ഇവിടെകിട്ടാന്‍ പ്രയാസമാണ്‌ കാരണം:-
ഗുരുജിക്ക്‌ പ്രാദേശിക ഭാഷയില്‍ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യമില്ല. ചൈനയിലുള്ളതിനേക്കാള്‍ പ്രാദേശിക ഭാഷകള്‍ ഭാരതത്തിലുണ്ട്‌. ചൈനീസില്‍ സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യമാണ്‌ ബൈദുവിന്‌ അവിടെ ഇത്ര പ്രശസ്തി കിട്ടാന്‍ കാരണം.



ഗുരുജി v/s ഗൂഗിള്‍

സെര്‍ച്ച്‌ കോളത്തിനു മുകളിലുള്ള India | City യില്‍ city യില്‍ ക്ലിക്ക്‌ ചെയ്യ്‌ത്‌ സെര്‍ച്ച്‌ കോളത്തില്‍ pizza Delhi എന്നു ടൈപ്പു ചെയ്യ്‌താല്‍ ഡെല്‍ഹിലുള്ള പ്രധാന pizza ഷോപ്പുകളുടെ പേരും,വിലാസവും, ഫോണ്‍ നമ്പരുമുള്ള (73 റിസല്‍റ്റ്‌) വിശദമായ ഫലം ഗുരുജി കാണിക്കുമ്പോള്‍, ഗൂഗിള്‍ 0.21 സെക്കന്റില്‍ 23,300 ഫലങ്ങള്‍ കാണിക്കുന്നു. എന്നാല്‍ അവയെല്ലാം പിസ്സാ കമ്പനികളുടെ ചരിത്രവും,പിസ്സയെപറ്റി മറ്റു സൈറ്റുകളില്‍ വന്ന ലേഖനങ്ങളുടെ ലിങ്കുകളുമാണ്‌. വിശന്ന്, വല്ല പിസ്സാ ഡെലിവറിക്കാരുടെ നംബറിനും, വിലാസത്തിനും വേണ്ടി തിരയുമ്പോല്‍ വരുടെ കമ്പനി പ്രൊഫൈല്‍ വായിക്കാന്‍ ആര്‍ക്കാണു നേരം.


IIT ഡെല്‍ഹി യില്‍നിന്നും സിലിക്കോണ്‍ വാലിയില്‍പ്പോയി മടങ്ങിവന്ന രണ്ട്‌ ഭാരതീയരാണ്‌ ഇതിനു പിന്നിലുള്ളത്‌.

ഇപ്പോള്‍തന്നെ വലിയ തിരക്കായ സെര്‍ച്ച്‌ എന്‍ജിന്‍ വിഭാഗത്തില്‍(ഗൂഗിള്‍,യാഹു,എം.എസ്സ്‌.എന്‍, ഖോജ്‌)ഗുരുജിയുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ കാലം തെളിയിക്കും.

Labels:

7 Comments:

At Wednesday, October 25, 2006 10:53:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍

 
At Wednesday, October 25, 2006 11:07:00 PM, Blogger mydailypassiveincome said...

ബിജോയ്,

ഇതു കൊള്ളാമല്ലോ. ഇനി എനിക്ക് കോണാട്ട് പ്ലേസില്‍ എന്തെങ്കിലും വാങ്ങണമെങ്കില്‍ ഗുരുജിയില്‍ പോയി ടെലിഫോണ്‍ നമ്പര്‍ തപ്പിയിട്ട് അവര്‍ക്ക് വിളിച്ച് ചോദിക്കാമല്ലോ. പിസ്സാ സെര്‍ച്ച് ചെയ്തപ്പോള്‍ ധാരാളം വിവരങ്ങള്‍ കിട്ടി.

ഇനിയും ഇതുപോലെയുള്ള വിവരങ്ങള്‍ പോരട്ടേ..

 
At Thursday, October 26, 2006 12:28:00 AM, Blogger Siju | സിജു said...

ഇതിനു മുമ്പ് ഗൂഗിളിനു ബദലായി പലതും വന്നെങ്കിലും ഒന്നും പച്ച പിടിച്ചില്ല. ഇതു എങ്ങനെയുണ്ടെന്ന് നോക്കാം

 
At Thursday, October 26, 2006 1:07:00 AM, Blogger Unknown said...

നല്ല സംരംഭമാണെങ്കിലും ഗതി കണ്ടറിയണം. :-)

 
At Thursday, October 26, 2006 6:15:00 AM, Blogger Arun said...

guruji is funded by www.sequoiacap.com/
Google can do everything thats why Guruji was created.
Googlinte search appliancinu bhayankara vilaya, athu marakkanda
http://aruninte.blogspot.com/2006/10/guruji-indian-search-engine-launched.html
നല്ല സംരംഭമാണെങ്കിലും ഗതി കണ്ടറിയണം. :D

 
At Thursday, October 26, 2006 7:06:00 AM, Anonymous Anonymous said...

Good idea!

 
At Tuesday, April 10, 2007 12:10:00 AM, Blogger prasanth Gulfu said...

hi guruji.com malayalam search launch cheyan pokunu...

may -june launch undakum...

keralathil kochil vachayirikum launch..

All are welcome...

for more details
mail me pandthu@gmail.com

 

Post a Comment

<< Home

<