Thursday, August 17, 2006

ഭാരതം, 59 വയസ്സ്‌

ഭാരതം, അതിന്റെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1947-ല്‍ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ 59 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാരതം ഇന്ന് എവിടെയാണ്‌ എന്ന ചോദ്യത്തിന്‌ ചുവടെ ചേര്‍ക്കുന്ന കണക്കുകളും സൂചികകളും അതിനുള്ള ഉത്തരം നല്‍കും.


* 2004-ല്‍ 671 മില്ല്യണ്‍ വോട്ടര്‍മാരില്‍ 322 മില്ല്യണ്‍ വോട്ടര്‍മാരും സ്ത്രീകളാണ്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യം ഭാരതമാണ്‌.

* പതിനാലാം ലോക്‌സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം വെറും 8% മേയുള്ളൂ. എന്നാല്‍ ഭാരതത്തിലെ 3.5 മില്ല്യണ്‍ ഗ്രാമവാസികളില്‍ 34% പേരും സ്ത്രീകളാണ്‌.

* വോട്ടവകാശമുള്ളവരില്‍ 58.07% പേര്‍ 2004- ലെ ലോക്‌സഭാ ഇലക്ഷനില്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. എന്നാല്‍ 2004 അമേരിക്കന്‍ പ്രസിഡന്റ്‌ ഇലക്ഷനില്‍ 64% പേര്‍ വോട്ട്‌ ചെയ്യ്‌തു..


* ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഇതുവരെയായി 93 ഭേതഗതികള്‍ വരുത്തിയപ്പോള്‍, 217 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ഭരണഘടനയില്‍ വെറും 27 ഭേതഗതികള്‍ മാത്രമേയുള്ളൂ. .

* പതിനാലാം ലോക്‌സഭയില്‍ 136 എം.പി.മാര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണ്‌, എന്നാല്‍ ഒന്നാം ലോക്‌സഭയില്‍ ക്രിമിനല്‍ കേസുള്ളവര്‍ ആരുമില്ലായിരുന്നു.

* 2006-ല്‍ ഭാരതത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 100 മില്ല്യണ്‍ കടന്നപ്പോള്‍, അമേരിക്കയില്‍ 2005-ല്‍ 194.5 വരിക്കാരുണ്ടായിരുന്നു..

* 2004 വരെ 1,81,000 കോടി FDI സമാഹരിക്കാന്‍ കഴിഞ്ഞപ്പോള്‍, ഇതേ കാലയളവില്‍ ചൈന 11,39,000 കോടി സമാഹരിച്ചു.

* 71 ദിവസവും 11 കടമ്പകളും കടന്നാലേ ഭാരതത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ കഴിയുകയുള്ളൂ, എന്നാല്‍ അമേരിക്കയില്‍ ഇതിന്‌ 5 ദിവസവും 5 കടമ്പകളും മതി..

* ഭാരതത്തിന്റെ FOREXന്റെയും സ്വര്‍ണ്ണ ശേഖരത്തിന്റെയും മൂല്യം 7,85,000 കോടിയാകുമ്പോള്‍, ചൈനയുടെ മൂല്യം 43,00,000 കോടിയാണ്‌.

* 2% ലോണാണ്‌ ഭാരതത്തില്‍ എഴുതിതള്ളിയത്‌, ചൈനയില്‍ 20% വും..

*670 മില്ല്യണ്‍ ഷെയര്‍ വിനിമയം ദിവസേന BSE യിലും NSE യിലും നടക്കുമ്പോള്‍, Nasdaqലും NYSEയിലും 3,450 മില്ല്യനാണ്‌ വിനിമയ നിരക്ക്‌.

* 1,86,000 കോടി രൂപയുടെ സര്‍വ്വീസ്‌ ഭാരതം 2004 കയറ്റുമതി ചെയ്യ്‌തു. ഇത്‌ 21,400 കോടിയായിരുന്നു 1990-ല്‍, അതായത്‌ 870% കൂടുതല്‍. ഇതേ കാലയളവില്‍ ചൈന കയറ്റുമതി ചെയ്യ്‌തത്‌2,90,000 കോടിയാണ്‌.1990-ല്‍ 26,700 കോടിയായിരുന്നു, അതായത്‌ 1,080% കൂടുതല്‍..

* ഭാരതത്തിലെ 260 മില്ല്യണ്‍ ജനങ്ങളുടെ ദിവസ വരുമാനം 50 രൂപയില്‍ താഴെയാണ്‌.

* ഭാരതത്തിലെ ആകെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 334, അമേരിക്കയില്‍ 14,883. AAI(Airport Authority of India) 59 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുമ്പോള്‍, അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട്‌ മാത്രം 80 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുന്നു..

* ഭാരതത്തില്‍ 17,189 കോളേജുകളും യൂണിവേര്‍സിറ്റികളുമുള്ളപ്പോള്‍, അമേരിക്കയിലുള്ളത്‌ 4,182.

* ഭാരതത്തില്‍ വര്‍ഷവും 5,00,000 ലക്ഷം ഡോക്ടര്‍മാരുണ്ടാകുമ്പോള്‍, ചൈനയിലത്‌ 1.5 മില്ല്യണ്‍ (ലോകത്തില്‍ ഏറ്റവും കൂടുതല്‍). .

* 8,00,000 ലക്ഷം പേര്‍ വര്‍ഷവും ഇവിടെ MBA പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയില്‍ 2,00,000 മാത്രമേയുള്ളൂ.

* ഭാരതത്തില്‍ 400 മെഡിക്കല്‍ കോളേജുകളുള്ളപ്പോള്‍, അമേരിക്കയില്‍ 125 മെഡിക്കല്‍ കോളേജുകളേയുള്ളൂ. ഭാരതത്തില്‍ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്‌ 73% വും ചൈനയിലത്‌ 95%. സ്ത്രീകളുടേത്‌47.8% വും ചൈനയില്‍ 86.5%. .

* 33,608 കൊലപാതകങ്ങള്‍ 2004-ല്‍ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 16,137. എന്നാല്‍ 18,233 ബലാല്‍സംഗങ്ങല്‍ ഇവിടെ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 94,635.

* 1.88 മില്ല്യണ്‍ ഇന്‍ഡ്യന്‍-അമേരികന്‍ വംശജരാണ്‌ അമേരിക്കയില്‍ താമസ്സിക്കുന്നത്‌. ചൈനീസ്‌ കഴിഞ്ഞാല്‍ ഇന്‍ഡ്യക്കാരാണ്‌ അമേരിക്കയില്‍ കൂടുതല്‍. .

* WHO-യുടെ കണക്കു പ്രകാരം 5.7 മില്ല്യണ്‍ ഭാരതീയര്‍ HIV/AIDS ബാധിച്ചവരാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍.

* ഭാരതത്തില്‍ 47 എഫ്‌.എം. റേഡിയോ സ്റ്റേഷനുകളുള്ളപ്പോള്‍ , അമരിക്കയില്‍ സ്റ്റേഷനുകളുടെ എണ്ണം 8,961..

* 1050 സിനിമകള്‍ ഒരു വര്‍ഷം ഇവിടെ നിര്‍മ്മിക്കപ്പെടുമ്പോള്‍, അമേരിക്കയില്‍ 2005-ല്‍ നിര്‍മ്മിക്കപ്പെട്ടത്‌ 250 സിനിമകളാണ്‌.



കണക്കുകള്‍ക്ക്‌ കടപ്പാട്‌ : ഇന്‍ഡ്യ ടുഡേ, ബിസ്സിനസ്സ്‌ വേള്‍ഡ്‌, ദി വീക്ക്‌

Labels:

13 Comments:

At Thursday, August 17, 2006 9:07:00 PM, Anonymous Anonymous said...

WHO-യുടെ കണക്കു പ്രകാരം 5.7 മില്ല്യണ് ഭാരതീയര് HIV/AIDS ബാധിച്ചവരാണ്‌. ലോകത്തില് ഏറ്റവും കൂടുതല്.

ഞാന്‍ കരുതി ദക്ഷിണാ‍ഫ്രിക്കായാണെന്ന്. നമ്മള്‍ അവരേയും കടത്തിവെട്ടിയോ?

 
At Thursday, August 17, 2006 9:11:00 PM, Blogger Adithyan said...

അതൊരു ഗോമ്പറ്റീഷന്‍ ഐറ്റം ആരുന്നോ?
അതിനും ഗപ്പ് ഉണ്ടെന്ന് ഞാന്‍ ഇപ്പൊഴാ അറിഞ്ഞെ.

ബിജൊയ്: സ്ഥിതിവിവരക്കണക്ക് ശേഖരണം നന്നായി. :)

 
At Thursday, August 17, 2006 9:15:00 PM, Anonymous Anonymous said...

അതേയ്, അതേതാ ആ മോഹന്‍ ലാല്‍ പടം -- ഈ ഗോമ്പറ്റീഷന്‍, ഗപ്പ് എന്നൊക്കെയുള്ളത്? ഞാന്‍ ആ സീനിന്റെ ക്ലിപ്പ് കണ്ടു, പക്ഷെ കൈരളിക്കാര്‍ പടത്തിന്റെ പേരെഴുതിക്കാണിച്ചില്ല.

 
At Thursday, August 17, 2006 9:20:00 PM, Blogger -B- said...

നന്നായി ബിജോയ് ഇതിട്ടത്‌.

എന്നാല്‍ 18,233 ബലാല്‍സംഗങ്ങല്‍ ഇവിടെ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 94,635.

അപ്പോ ഇന്ത്യക്കാര് തന്നെ ഭേദം ല്ലേ. ലോണ്‍ലി പ്ലാനറ്റിന്റെ “ഇന്ത്യ” പുസ്തകത്തില്‍ എന്തൊക്കെ മുന്നറിയിപ്പാ എന്റപ്പോ. അമേരിക്കാ പുസ്തകത്തിലേക്ക്‌ മാറ്റി എഴുതട്ടെ അതൊക്കെ.

അനോണി ഡാര്‍ലിങ്ങ്, സുഖല്ലേ? ;)

 
At Thursday, August 17, 2006 9:20:00 PM, Anonymous Anonymous said...

അയ്യൊ! എന്റെ നാവിന്റെ തുമ്പത്ത് ഉണ്ട്. സിദ്ധിക്ക് , പിന്നെ വസുന്ധരാ ദാസ്..അയ്യൊ! ആരെങ്കിലും ഹെല്‍പ്പ്.

 
At Thursday, August 17, 2006 9:22:00 PM, Blogger Adithyan said...

“ഗപ്പ്, ഗോമ്പറ്റീഷന്‍“ ഓവര്‍ ആയി. ഞാന്‍ നിര്‍ത്തണം . ന്നല്ലെ ഉദ്ദേശിച്ചേ?
:-ശ്

മനസിലായി.
നിര്‍ത്തീ‍ീ‍ീ... ഇനി ഇല്ല്യാ‍ാ‍ാ.
:))

 
At Thursday, August 17, 2006 9:22:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

1947-ല്‍ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ 59 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാരതം ഇന്ന് എവിടെയാണ്‌ എന്ന ചോദ്യത്തിന്‌ ചുവടെ ചേര്‍ക്കുന്ന കണക്കുകളും സൂചികകളും അതിനുള്ള ഉത്തരം നല്‍കും.

 
At Thursday, August 17, 2006 9:22:00 PM, Anonymous Anonymous said...

ബിരിയാണിക്കുട്ടീ
നാട്ടില്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നില്ല. അതാണ് കേരളത്തില്‍ ഇതുപോലെ സ്ഥിതി വിവരകണക്കുകളും..ബാക്കി സ്റ്റേറ്റ്സിനേക്കാളും കേരളത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു..

ബിജോയ് നന്നായി!

 
At Thursday, August 17, 2006 9:27:00 PM, Blogger myexperimentsandme said...

71 ദിവസവും 11 കടമ്പകളും കടന്നാലേ ഭാരതത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ കഴിയുകയുള്ളൂ, എന്നാല്‍ അമേരിക്കയില്‍ ഇതിന്‌ 5 ദിവസവും 5 കടമ്പകളും മതി..

പക്ഷേ ഭാരതത്തില്‍ ഒരു കട പൂട്ടാന്‍ എട്ട് ദിവസം മതി-റോസിലിയേച്ചിയെ ശബരീക്കയറ്റി നാട്ടില്‍ കൊണ്ടാക്കുക എന്ന ഒരൊറ്റ കടമ്പ മാത്രം കടന്നാല്‍ മതി...

...എന്നാണ് എന്റര്‍‌പിണറായി വിജയീ ഭവ ബിസിനസ്സ് കാന്ത ബിരിയാണിക്കുട്ടിയുവാച.

 
At Tuesday, August 22, 2006 5:30:00 AM, Blogger ലാലേട്ടന്‍... said...

നന്നായി....

ലാലേട്ടന്‍...

 
At Wednesday, September 20, 2006 8:28:00 AM, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Hello Pravasee...!
I like your openness in writing and thinking...
The discussion of numbers will not help us to go to a positive mood.
Every one have to realize the truth touching on our nose.

Continue your mission.
Best wishes.

http://mynaagan.blogspot.com

 
At Saturday, September 30, 2006 6:39:00 AM, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ഈയുള്ളവന്‍ പുതിയ പോസ്റ്റ്‌ നാട്ടിയിട്ടുണ്ടേ, മാലോകരേ...!
കടന്നു വരോ... അനുഗ്രഹിക്കോ...!'

നമോവാകം.

മൈനാഗന്‍

 
At Tuesday, October 17, 2006 6:23:00 AM, Blogger Aravishiva said...

സ്ഥിതി വിവരക്കണക്കുകള്‍ നന്നായി...ഈ അമേരിയ്ക്കയും ചൈനയുമില്ലെങ്കില്‍ നമ്മളാരായിരുന്നു എന്നോര്‍ത്തുപോയി...‌:-) ഇത്തരം നല്ല ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു..

 

Post a Comment

<< Home

<