Thursday, August 17, 2006

ഭാരതം, 59 വയസ്സ്‌

ഭാരതം, അതിന്റെ അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 1947-ല്‍ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ 59 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഭാരതം ഇന്ന് എവിടെയാണ്‌ എന്ന ചോദ്യത്തിന്‌ ചുവടെ ചേര്‍ക്കുന്ന കണക്കുകളും സൂചികകളും അതിനുള്ള ഉത്തരം നല്‍കും.


* 2004-ല്‍ 671 മില്ല്യണ്‍ വോട്ടര്‍മാരില്‍ 322 മില്ല്യണ്‍ വോട്ടര്‍മാരും സ്ത്രീകളാണ്‌. ലോകത്തിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യം ഭാരതമാണ്‌.

* പതിനാലാം ലോക്‌സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം വെറും 8% മേയുള്ളൂ. എന്നാല്‍ ഭാരതത്തിലെ 3.5 മില്ല്യണ്‍ ഗ്രാമവാസികളില്‍ 34% പേരും സ്ത്രീകളാണ്‌.

* വോട്ടവകാശമുള്ളവരില്‍ 58.07% പേര്‍ 2004- ലെ ലോക്‌സഭാ ഇലക്ഷനില്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. എന്നാല്‍ 2004 അമേരിക്കന്‍ പ്രസിഡന്റ്‌ ഇലക്ഷനില്‍ 64% പേര്‍ വോട്ട്‌ ചെയ്യ്‌തു..


* ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഇതുവരെയായി 93 ഭേതഗതികള്‍ വരുത്തിയപ്പോള്‍, 217 വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ ഭരണഘടനയില്‍ വെറും 27 ഭേതഗതികള്‍ മാത്രമേയുള്ളൂ. .

* പതിനാലാം ലോക്‌സഭയില്‍ 136 എം.പി.മാര്‍ ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണ്‌, എന്നാല്‍ ഒന്നാം ലോക്‌സഭയില്‍ ക്രിമിനല്‍ കേസുള്ളവര്‍ ആരുമില്ലായിരുന്നു.

* 2006-ല്‍ ഭാരതത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 100 മില്ല്യണ്‍ കടന്നപ്പോള്‍, അമേരിക്കയില്‍ 2005-ല്‍ 194.5 വരിക്കാരുണ്ടായിരുന്നു..

* 2004 വരെ 1,81,000 കോടി FDI സമാഹരിക്കാന്‍ കഴിഞ്ഞപ്പോള്‍, ഇതേ കാലയളവില്‍ ചൈന 11,39,000 കോടി സമാഹരിച്ചു.

* 71 ദിവസവും 11 കടമ്പകളും കടന്നാലേ ഭാരതത്തില്‍ ഒരു പുതിയ സംരംഭം തുടങ്ങാന്‍ കഴിയുകയുള്ളൂ, എന്നാല്‍ അമേരിക്കയില്‍ ഇതിന്‌ 5 ദിവസവും 5 കടമ്പകളും മതി..

* ഭാരതത്തിന്റെ FOREXന്റെയും സ്വര്‍ണ്ണ ശേഖരത്തിന്റെയും മൂല്യം 7,85,000 കോടിയാകുമ്പോള്‍, ചൈനയുടെ മൂല്യം 43,00,000 കോടിയാണ്‌.

* 2% ലോണാണ്‌ ഭാരതത്തില്‍ എഴുതിതള്ളിയത്‌, ചൈനയില്‍ 20% വും..

*670 മില്ല്യണ്‍ ഷെയര്‍ വിനിമയം ദിവസേന BSE യിലും NSE യിലും നടക്കുമ്പോള്‍, Nasdaqലും NYSEയിലും 3,450 മില്ല്യനാണ്‌ വിനിമയ നിരക്ക്‌.

* 1,86,000 കോടി രൂപയുടെ സര്‍വ്വീസ്‌ ഭാരതം 2004 കയറ്റുമതി ചെയ്യ്‌തു. ഇത്‌ 21,400 കോടിയായിരുന്നു 1990-ല്‍, അതായത്‌ 870% കൂടുതല്‍. ഇതേ കാലയളവില്‍ ചൈന കയറ്റുമതി ചെയ്യ്‌തത്‌2,90,000 കോടിയാണ്‌.1990-ല്‍ 26,700 കോടിയായിരുന്നു, അതായത്‌ 1,080% കൂടുതല്‍..

* ഭാരതത്തിലെ 260 മില്ല്യണ്‍ ജനങ്ങളുടെ ദിവസ വരുമാനം 50 രൂപയില്‍ താഴെയാണ്‌.

* ഭാരതത്തിലെ ആകെ എയര്‍പോര്‍ട്ടുകളുടെ എണ്ണം 334, അമേരിക്കയില്‍ 14,883. AAI(Airport Authority of India) 59 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുമ്പോള്‍, അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട്‌ മാത്രം 80 മില്ല്യണ്‍ യാത്രക്കാരെ വര്‍ഷവും കൈകാര്യം ചെയ്യുന്നു..

* ഭാരതത്തില്‍ 17,189 കോളേജുകളും യൂണിവേര്‍സിറ്റികളുമുള്ളപ്പോള്‍, അമേരിക്കയിലുള്ളത്‌ 4,182.

* ഭാരതത്തില്‍ വര്‍ഷവും 5,00,000 ലക്ഷം ഡോക്ടര്‍മാരുണ്ടാകുമ്പോള്‍, ചൈനയിലത്‌ 1.5 മില്ല്യണ്‍ (ലോകത്തില്‍ ഏറ്റവും കൂടുതല്‍). .

* 8,00,000 ലക്ഷം പേര്‍ വര്‍ഷവും ഇവിടെ MBA പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയില്‍ 2,00,000 മാത്രമേയുള്ളൂ.

* ഭാരതത്തില്‍ 400 മെഡിക്കല്‍ കോളേജുകളുള്ളപ്പോള്‍, അമേരിക്കയില്‍ 125 മെഡിക്കല്‍ കോളേജുകളേയുള്ളൂ. ഭാരതത്തില്‍ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്‌ 73% വും ചൈനയിലത്‌ 95%. സ്ത്രീകളുടേത്‌47.8% വും ചൈനയില്‍ 86.5%. .

* 33,608 കൊലപാതകങ്ങള്‍ 2004-ല്‍ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 16,137. എന്നാല്‍ 18,233 ബലാല്‍സംഗങ്ങല്‍ ഇവിടെ നടന്നപ്പോള്‍, അമേരിക്കയില്‍ നടന്നത്‌ 94,635.

* 1.88 മില്ല്യണ്‍ ഇന്‍ഡ്യന്‍-അമേരികന്‍ വംശജരാണ്‌ അമേരിക്കയില്‍ താമസ്സിക്കുന്നത്‌. ചൈനീസ്‌ കഴിഞ്ഞാല്‍ ഇന്‍ഡ്യക്കാരാണ്‌ അമേരിക്കയില്‍ കൂടുതല്‍. .

* WHO-യുടെ കണക്കു പ്രകാരം 5.7 മില്ല്യണ്‍ ഭാരതീയര്‍ HIV/AIDS ബാധിച്ചവരാണ്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍.

* ഭാരതത്തില്‍ 47 എഫ്‌.എം. റേഡിയോ സ്റ്റേഷനുകളുള്ളപ്പോള്‍ , അമരിക്കയില്‍ സ്റ്റേഷനുകളുടെ എണ്ണം 8,961..

* 1050 സിനിമകള്‍ ഒരു വര്‍ഷം ഇവിടെ നിര്‍മ്മിക്കപ്പെടുമ്പോള്‍, അമേരിക്കയില്‍ 2005-ല്‍ നിര്‍മ്മിക്കപ്പെട്ടത്‌ 250 സിനിമകളാണ്‌.



കണക്കുകള്‍ക്ക്‌ കടപ്പാട്‌ : ഇന്‍ഡ്യ ടുഡേ, ബിസ്സിനസ്സ്‌ വേള്‍ഡ്‌, ദി വീക്ക്‌

Labels:

Thursday, August 10, 2006

പാപ്പിസ്‌ ടീ ഷാപ്പ്‌

"അല്ലാ... പാപ്പിയിതുവരെ കട തുറന്നില്ലായോ..."

പാദുവായിലെ ഏക ടീ-ഷാപ്പാണ്‌ പാപ്പിയുടെ.

"എട്ടു മണിയായല്ലോ... എന്നും രാവിലെ ആറിനു മുന്നേ തുറക്കുന്നതാ... ഇന്നെന്നാ പറ്റി....."

പാപ്പിയുടെ ടീ-ഷാപ്പിനോട്‌ തൊട്ടുചേര്‍ന്ന കടയില്‍ നിന്നും ടൈലര്‍ ശ്രീധരന്‍ തല പുറത്തേക്കിട്ട്‌ പറഞ്ഞു.

"ഇന്നലെ രാത്രി എട്ടു മണിവരെ പാപ്പി കട തുറന്നിരുന്നു..സാധാരണ പത്തു മണി കഴിഞ്ഞേ അടയ്ക്കാറുള്ളൂ..ആരോടോ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടതാ....ഇരുട്ടായതുകാരണം ആരാന്ന് കാണാന്‍ കഴിഞ്ഞില്ല... കുറച്ച്‌ കഴിഞ്ഞ്‌ കട അടയ്ക്കുന്ന ശബ്ദം കേട്ടായിരുന്നു.. ഇറങ്ങിവന്നപ്പോഴേക്കും പപ്പിയെ കാണാനൊത്തില്ലാ .."

"എന്തോ കാലക്കേട്‌ പറ്റീട്ടുണ്ട്‌ അല്ലെങ്കില്‍ അങ്ങിനെയുള്ള ആളല്ലാ പാപ്പീ...."

"അതു ശരിയാ.... എന്നാ പ്രശ്നം വന്നാലും പാപ്പി സമയത്തിനു കട തുറക്കും ആത്‌ കട്ടായം..."

പാദുവായിലെ ജനങ്ങള്‍ക്ക്‌ പാപ്പി എവിടെപ്പോയതിനേക്കാളും, രാവിലത്തെ ചായ എവിടുന്നു കുടിക്കും എന്നതാണ്‌ പ്രശനം.

"അല്ലേ... ജോണികുട്ടിയല്ലേ ആ വരുന്നത്‌...."

"എടാ ജോണിയേ നിന്റപ്പന്‌ ഇതെന്നാ പറ്റി.."

"അപ്പനെ കാണാനില്ല!!"

"ഹാ... നീ എന്നാ ഈ പറയുന്നേ പാപ്പിയെ കാണാനില്ലന്നോ..."

"അതേന്നേ....അപ്പന്‍ ഇന്നലെ വീട്ടില്‌ വന്നില്ല"

"വീട്ടില്‌ വന്നില്ലന്നോ...പിന്നെ അവനെവിടാ പോയേ.... നിന്റെ അമ്മച്ചിയോട്‌ വല്ല...."

"ഹായ്‌...എന്നാ പ്രശ്നം...ഒരു പ്രശ്നവുമില്ലന്നെ... പക്ഷേ എന്നാന്ന് .എനിക്കറിയാന്‍ മേലാ..."

"അല്ലാ ഇതിലെന്തെങ്കിലും കാണും.... നമുക്കറിയാന്‍ മേലാഞ്ഞിട്ടാ...."

"അതെ, ഇതിലെന്തോ ഗുലുമാലുണ്ട്‌...."

"നിങ്ങളോക്കെ ഇങ്ങനെ നിന്നാല്‍ മതിയോ പോലീസിലൊരു കംപ്ലയിന്റ്‌ കൊടുക്കണ്ടായോ..."

"ജോണികുട്ടിയേ നീ എന്താ ഒന്നും മിണ്ടാത്തെ"

" ഹാ... അപ്പെനെന്തായാലും പോയി അതിന്‌ പോലീസിന്റെ പുറകേ പോകാനൊന്നും എന്നേകൊണ്ടു വയ്യാ... ഞാനെന്തായാലും കട തുറക്കാന്‍പൂവാ..."

"അതാ അതിന്റെ ശരി... നീ തുറക്കെന്റെ ജോണിക്കുട്ടീ..."

"അപ്പനുള്ളപ്പോള്‍ ഇതിന്റെ പരിസരത്തോട്ട്‌ എന്നെ അടുപ്പിച്ചിട്ടില്ല..ഇനി അതുവേണ്ടാ...ഇനി മുതല്‍ ഇത്‌ പാപ്പീസ്‌ ടീ-ഷാപ്പല്ല ജോണ്‍സ്‌ ഹോട്ടല്ലാ.."

"എടാ കൂവേ.... നീ ആള്‌ കൊള്ളാമല്ലോ... നീ കട തുറക്ക്‌ എന്നിട്ട്‌ ഐശ്വര്യമായി ഒരു ചായ അടീ...."

നാട്ടുകാരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ജോണികുട്ടി കട തുറക്കാന്‍ തന്നെ തീരുമാനിച്ചു.

അപ്പൊഴാണ്‌ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച സംഭവം നടന്നത്‌. 8:30 നുള്ള ദേവമാത പാദുവയിലെത്തി. ബസ്സില്‍ നിന്നും നമ്മുടെ പാപ്പി വേച്ച്‌-വേച്ച്‌ പടികള്‍ ഇറങ്ങി.

"അയ്യോ നമ്മുടെ പാപ്പിയല്ലേ ആ വരുന്നേ..... എടാ പാപ്പി നീ എവിടായിരുന്നു..."

"ഒന്നും പറയേണ്ടാ ശ്രീധരാ... അയര്‍ക്കുന്നം പള്ളീലെ പെരുന്നാളു കാണാന്‍ പോയതാ...പൊരുന്നാളു കണ്ടേംവെച്ച്‌ വരുന്ന വഴി രണ്ട്‌ നാടന്‍ അടിച്ചു... എന്നാ സാധനമായിരുന്നോ. സ്വയംഭന്‍ സ്വാധനം...അതിന്‌ ശേഷം ഒരടി നടക്കാന്‍ മേല്ലാ... ഞാനും വര്‍ക്കിയുംകൂടി പള്ളിപറമ്പില്‍ കിടന്നുറങ്ങി.... അല്ലാ കടയാരാ തുറന്നേ... "

"ജോണിയാ... പാപ്പീ നിന്നെ കാണാത്തപ്പോ പിന്നെ അവന്‍ കേറി അങ്ങ്‌ തുറന്നൂ.."

" ഹാ ഹാ ഇതു നല്ല കൂത്തായി... എന്നെ കുറച്ചുനേരം കാണാത്തപ്പൊ.. നീ എന്നാ വിചാരിച്ചൂ, ഞാനങ്ങ്‌ ചത്തു പോയോന്നോ...ഇത്‌ കൊള്ളാമല്ലോ..."

"അല്ലാ അപ്പാ അത്‌ത്‌ത്‌ത്‌...""എന്ത്‌ അത്‌... എടാ മോനെ നീ ഈ കട്ടില്‌ കണ്ട്‌ അങ്ങനെയങ്ങ്‌ പനിക്കണ്ടാ കെട്ടോ... ഹ്‌ അല്ലാ പിന്നേ.."

ബാലകൃഷണപിള്ള വന്നപ്പോല്‍ ഗണേഷന്‍ ഒഴിഞ്ഞു കൊടുത്തതുപോലെ, ജോണികുട്ടി കടയില്‍നിന്നും പതുക്കെ ഇറങ്ങി നിന്നു.

Labels: ,

<