ഗുരുജി - ഭാരതത്തിന്റെ പുതിയ ഗൂഗിള്‍

ഗൂഗിളിന് ഒരു വെല്ലുവിളിയായി ഭാരതത്തില്‍ നിന്നും ഒരു പുതിയ സെര്‍ച്ച് എന്ജിന് വന്നിരിക്കുന്നു - ഗുരുജി.കോം . ചൈനയില്‍ ബൈദു.കോം ചെയ്യുന്നതുപോലെ(ചൈനയില്‍ 60% മാര്‍ക്കറ്റ് ഷെയര്‍, ഗൂഗിളിന് 25%) പ്രാദേശിക സെര്‍ച്ചിന് പ്രാധാന്യം നല്‍കിയാണ് ഗുരുജിയുടെ രംഗപ്രവേശനം. ഗൂഗിളും യാഹുവും ഭാരതത്തില്‍ പ്രാദേശിക സെര്‍ച്ച് സേവനം നല്‍കുന്നില്ല. അതിനാല്‍ ഗുരുജിയുടെ വരവോടെ ഭാരതീയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്കി കുറച്ചുകൂടി നല്ലരീതിയിലുള്ള ഒരു അന്ന്വേഷണത്തിനുള്ള സൌകര്യം ഉളവായിരിക്കുന്നു.
എന്നാലും ബൈദു.കോമിന് ചൈനയില്‍ കൈവന്ന പ്രശസ്തി ഗുരുജിക്ക് ഇവിടെകിട്ടാന്‍ പ്രയാസമാണ് കാരണം:-
ഗുരുജിക്ക് പ്രാദേശിക ഭാഷയില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യമില്ല. ചൈനയിലുള്ളതിനേക്കാള്‍ പ്രാദേശിക ഭാഷകള്‍ ഭാരതത്തിലുണ്ട്. ചൈനീസില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യമാണ് ബൈദുവിന് അവിടെ ഇത്ര പ്രശസ്തി കിട്ടാന്‍ കാരണം.
ഗുരുജി v/s ഗൂഗിള്‍
സെര്‍ച്ച് കോളത്തിനു മുകളിലുള്ള India | City യില്‍ city യില്‍ ക്ലിക്ക് ചെയ്യ്ത് സെര്‍ച്ച് കോളത്തില്‍ pizza Delhi എന്നു ടൈപ്പു ചെയ്യ്താല്‍ ഡെല്ഹിലുള്ള പ്രധാന pizza ഷോപ്പുകളുടെ പേരും,വിലാസവും, ഫോണ്‍ നമ്പരുമുള്ള (73 റിസല്‍റ്റ്) വിശദമായ ഫലം ഗുരുജി കാണിക്കുമ്പോള്‍, ഗൂഗിള്‍ 0.21 സെക്കന്റില്‍ 23,300 ഫലങ്ങള്‍ കാണിക്കുന്നു. എന്നാല്‍ അവയെല്ലാം പിസ്സാ കമ്പനികളുടെ ചരിത്രവും,പിസ്സയെപറ്റി മറ്റു സൈറ്റുകളില്‍ വന്ന ലേഖനങ്ങളുടെ ലിങ്കുകളുമാണ്. വിശന്ന്, വല്ല പിസ്സാ ഡെലിവറിക്കാരുടെ നംബറിനും, വിലാസത്തിനും വേണ്ടി തിരയുമ്പോല്‍ വരുടെ കമ്പനി പ്രൊഫൈല്‍ വായിക്കാന്‍ ആര്‍ക്കാണു നേരം.
IIT ഡെല്‍ഹി യില്‍നിന്നും സിലിക്കോണ്‍ വാലിയില്‍പ്പോയി മടങ്ങിവന്ന രണ്ട് ഭാരതീയരാണ് ഇതിനു പിന്നിലുള്ളത്.
ഇപ്പോള്‍തന്നെ വലിയ തിരക്കായ സെര്‍ച്ച് എന്ജിന് വിഭാഗത്തില്‍(ഗൂഗിള്‍,യാഹു,എം.എസ്സ്.എന്‍, ഖോജ്)ഗുരുജിയുടെ സ്ഥിതി എന്തായിരിക്കുമെന്ന് കാലം തെളിയിക്കും.
Labels: internet