Friday, November 03, 2006

എനിക്കും പറയണം മാപ്പ്

ഇപ്പോള്‍ മാപ്പിന്റെ കാലാമാണല്ലോ. എവിടെ ചെന്നാലും മാപ്പ്, എന്തിനും മാപ്പ്
IAS കാരോട്‌ മാപ്പ്
പത്രക്കാരോട്‌ മാപ്പ്
ജനങ്ങളോട് മാപ്പ്
പിന്നെ പ്രധാനമന്ത്രിയോടും മാപ്പ്
ഇപ്പോള്‍ ഇതാ കരുണാകരനോടും മാപ്പ്

കോണ്‍ഗ്രസ്സിന്റെ തലമു‍ത്ത നേതാവായിരുന്നു, അവരുടെ പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ആള്‍, ഇപ്പോള്‍ വീട്ടിലിരിക്കുന്നു അതു വേറെ കാര്യം. സ്വന്തം ചോരയും നീരും കൊണ്ട് പടുത്ത്‌ ഉയര്‍ത്തിയ സംസ്ഥാനം. അതിന്റെ 50- ആം പിറന്നാള്‍. നേരിട്ട് ക്ഷണിച്ചില്ല പോട്ടെ ഒരു കത്തെങ്കിലും . ചോദിച്ചപ്പോള്‍ ഡിക് ഓഫീസില്‍ കൊടുത്ത്‌ പോലും. പത്ത് നാപ്പതു കൊല്ലമായി തിരോന്തോരത്ത്‌ താമസമാക്കിയിട്ട്‌. ഇപ്പോള്‍ വിലാസമില്ല. കൂടെ വന്നവര്‍ തിരിച്ചു പോയല്ലോ. മോന്‍ മാത്രം കൂടെ,
പിന്നെ ഒരു ഗംഗാധരനും അവന്‍ നല്ല കാറ്റ് നോക്കിയിരിക്കുകയാ. അവസാനം ആരുടെയൊക്കെയോ കാലുപിടിച്ച്‌ ക്ഷണകത്ത്‌ ഒപ്പിച്ചു. പുതിയ മുണ്ടും ജുബ്ബയുമണിഞ്ഞ്‌ സമയത്ത്‌ തന്നെ ചെന്നു. പഞ്ചായത്ത്‌ മെംബര്‍ പോലും കയറിപ്പോകുന്നു.
മുന്‍ മുഖ്യനാണെന്ന് പറഞ്ഞു ങാ...കടത്തി വിട്ടില്ല. ഓര്‍മ്മയുണ്ടോ ഈ മുഖം എന്നും ചോദിച്ചു. രക്ഷയില്ല . വളര്‍ത്തി വലൂതാക്കിയ ഉമ്മനും,അന്തോണിയും, രവിയും വേദിയില്‍, ഞാന്‍ ഇതാ തേരാ പാരാ... എല്ലാവരും പോയാലും കൊടി വെച്ച കാറില്ലെങ്കിലും ഒന്നൊണ്ട്‌ കൂടെ അഭിമാനം. അതു കളഞ്ഞിട്ടില്ല. വന്നപോലെ തിരിച്ചു വീട്ടില്‍ വന്നു. ഗുരുവായൂരപ്പനെ വിളിച്ചു. എല്ലവര്‍ക്കും നല്ലതു വരട്ടെയെന്നു പ്രാര്‍തിച്ചു. ലയിക്കാന്‍ ആരുടെ കൂടെയും പോയില്ല, പോകുകയുമില്ല. എല്ലാവരും ഇങ്ങോട്ട്‌ വരുന്നു ഒരാഗ്രാഹം കൂടി ബാക്കിയുണ്ട് മോനെ കേന്ദ്ര മന്ത്രിയാകണം, എന്നിട്ടു വേണം അന്തോണിയോടും,രവിയുടേയും കൂടെ
കേന്ദ്രം വാഴാന്‍. അതിന് പവര്‍ കനിയണം. എല്ലാം ശരിയാകും. ഗുരുവായൂരപ്പന്‍ തുണ.

ഇതാ ഇപ്പോള്‍ എല്ലാം കഴിഞ്ഞ്‌ ബേബി വന്നിരിക്കുന്നു. മാപ്പ് പറയാന്‍
പ്രയാസം മാറിയൊ എന്നു പത്രക്കാര്‍ ചോദിച്ചു.
"ഇനി അടുത്തെങ്ങും 50-ആം വാര്‍ഷികം ഇല്ലല്ലോ" എന്നു മറുപടിയും പറഞ്ഞു

Labels:

<