Friday, July 28, 2006

ഡെല്‍ഹി മെട്രൊ


ന്ത്യയിലെ മൂന്ന് മഹാനഗരങ്ങളിലെ (മുംബൈ, ചെന്നൈ,കൊല്‍ക്കത്ത) മൊത്തം registered വാഹനങ്ങളേക്കാള്‍ കൂടുതലാണ്‌ ഡെല്‍ഹിലെ വാഹനങ്ങളുടെ എണ്ണം. അതില്‍ ഇരുചക്ര വാഹനങ്ങള്‍ 70 ശതമാനത്തോളം വരും. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും, മലിനീകരണവും ഒഴിവാക്കനും ഡെല്‍ഹി നിവാസികളുടെ യാത്ര കൂടുതല്‍ വേഗത്തിലും, സുഖകരവും,സുരക്ഷിതവുമായി മാറ്റുന്നതിന്‌ കേന്ദ്ര സംസ്ഥാന സഹകരണത്തോടെ മെയ്‌ 1995-ല്‍ തുടങ്ങിയതാണ്‌ ഡെല്‍ഹി മെട്രൊ.
സാധ്യതാപഠനങ്ങള്‍ 1995-ല്‍ തുടങ്ങുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ 1999 ഒക്ടോബര്‍ 1ന്‌ ആരംഭിക്കുകയും അദ്യത്തെ മെട്രൊ 2002 ഢിസംബര്‍ 25ന്‌ യാത്ര തുടങ്ങുകയും ചെയ്യ്‌തു.മലയാളിയായ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഡെല്‍ഹി നിവാസികളുടെ യാത്രാരീതിയില്‍ ഒരു വിപ്ലവകരമായ മാറ്റംതന്നെ സൃഷ്ട്ടിച്ചിരിക്കുകയാണ്‌.
തുടക്കത്തില്‍ എഞ്ജിനുകള്‍ കൊറിയയിലെ റോട്ട യുടെ ആസ്ഥാനത്ത്‌ മിസ്റ്റുബുഷിയുടെ സഹകരണത്തോടെയാണ്‌ നിര്‍മ്മിച്ചിരുന്നത്‌. എന്നാല്‍ ഇന്ന് ഭാരത്‌ എര്‍ത്ത്‌ മൂവേഴ്സ്‌ നാണ്‌ ഇതിന്റെ നിര്‍മ്മാണച്ചുമതല. ഒരു ട്രെയ്നില്‍ 4 കോച്ചുകളാണുള്ളത്‌, അത്‌ 8 വരെ വര്‍ദ്ധിപ്പിക്കനുള്ള സ്വകര്യമുണ്ട്‌. ഒരൊ കോച്ചിലും 60 പേര്‍ക്ക്‌ ഇരിക്കാനും 325 പേര്‍ക്ക്‌ നിന്ന്‌ യാത്ര ചെയ്യാനും കഴിയും. അടുത്ത സ്റ്റേഷനെപറ്റി ഹിന്ദിയിലും ഇഗ്ലീഷിലുമുള്ള announcement,LCD Display,Rout Map എന്നിവ ഓരോ കോച്ചിലേയും പ്രത്യേകതകളാണ്‌. കോച്ചുകള്‍ air-conditioned ചെയ്യ്‌തതും അകത്തെ താപനില 29 ഡിഗ്രിയിലുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.
2005 ലെ കണക്ക്‌ അനുസരിച്ച്‌ 99%-ല്‍ മുകളില്‍ കൃത്യതയിലാണ്‌ ഡെല്‍ഹി മെട്രോയുടെ പ്രവര്‍ത്തനക്ഷമത. ദിവസവും 20,000 കി.മി.ഓടുകയും 5.6 ലക്ഷം പ്രാവശ്യം വാതിലുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ റെയില്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്‌ ഉപയോഗപ്രദമാകുന്ന സിസ്റ്റമായി മാറിയിരിക്കുകയാണ്‌.ഭാവിയില്‍ എല്ലാ 4 മിനിറ്റിലും ഒരു സര്‍വീസ്‌ നടത്തുന്നത്‌ 3 മിനിറ്റായിട്ട്‌ കുറയ്ക്കുകയും കോച്ചിന്റെ എണ്ണം 4 ല്‍ നിന്നും 8 ലേക്ക്‌ വര്‍ദ്ധിപ്പിക്കുന്നതും ആയിരിക്കും.
മെട്രോയില്‍ ഇനിമുതല്‍ ടിക്കറ്റുകള്‍ Token Vending Machine വഴിയും കിട്ടും. കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും Tourch Screen-ല്‍ press ചെയ്യ്‌തതിനുശേഷം ആവശ്യമുള്ള തുക നിക്ഷേപിച്ചാല്‍, നിങ്ങള്‍ക്കാവശ്യമുള്ള ടിക്കറ്റുകളും നമുക്കു കിട്ടാനുള്ള ബാക്കിയും മെഷ്യനില്‍ നിന്നും കിട്ടും.
സുരക്ഷാകാര്യ്ങ്ങള്‍ക്കുള്ള OHSAS 18001 (Occupational Health and Safety Assessment sequence 18001) അവാര്‍ഡ്‌ ജനീവയില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇന്ന് പ്രവര്‍ത്തനത്തിലുള്ള മെട്രോകളില്‍ ഡെല്‍ഹി മെട്രോയ്ക്‌ മാത്രമാണ്‌ ഈ അവാര്‍ഡ്‌ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്‌. അതുപോലെതന്നെ ISO 14001 certificate അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ തന്നെ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മെട്രോയാണിത്‌.
മുകളില്‍ പറഞ്ഞകാര്യങ്ങള്‍ ഈ ഇന്ത്യാ മഹാരാജ്യത്ത്‌ ഒരു സര്‍ക്കാരിന്റെ കീഴിലുള്ള കോര്‍പറേഷന്റെ വിജയഗാഥകളാണ്‌.2010-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസോടുകൂടി ഡെല്‍ഹിയിലെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനമാകുന്നവിധത്തില്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു.

Labels:

Friday, July 21, 2006

ദില്ലിയില്‍ ബ്ലോഗുകള്‍ വീണ്ടും

4 ദിവസത്തെ സര്‍ക്കാരിന്റെ ബ്ലോഗ്‌ ബ്ലോക്കിംഗ്‌ പരിപാടി ദില്ലിയില്‍ ഇന്നു ഉച്ചയോടുകൂടി അവസാനിപ്പിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം സര്‍ക്കാരിന്‌ അവസാനം മുട്ട്‌ മടക്കെണ്ടിവന്നു. ഇതിനെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍....ജനങ്ങളുടെ മാധ്യമ സ്വാതന്ത്രത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് തെളിയിക്കന്‍ ഈ അവസരം വിനിയോഗിക്കന്‍ സഹായിച്ചു.

Labels:

<